ടെന്നീസില്‍ ജോക്കോയുടെ പ്രയാണം; നിഷികോരിക്കും ജപ്പാനും നിരാശ

ടോക്യോ ഒളിമ്പിക്സ് പുരുഷ വിഭാഗം ടെന്നീസിലെ ശ്രദ്ധേയ മുഖാമുഖത്തില്‍ ജപ്പാന്റെ കെയ് നിഷികോരിയെ കീഴടക്കി ലോക ഒന്നാം നമ്പര്‍ സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ച് സെമി ഫൈനലിലേക്ക് കുതിച്ചു. ക്വാര്‍ട്ടറില്‍ 6-2, 6-0 എന്ന സ്‌കോറിന് ദ്യോക്കോയുടെ ജയം. വനിതകളില്‍ നവോമി ഒസാക്കയുടെ പുറത്താകലിനൊപ്പം നിഷികോരിയുടെ വീഴ്ചയും ചേര്‍ന്നപ്പോള്‍ ജപ്പാനത് ഇരട്ട പ്രഹരമായി.

കരിയറില്‍ ഗോള്‍ഡന്‍ ഗ്രാന്‍ഡ്സ്ലാം തേടുന്ന ജോക്കോവിച്ച് നിഷികോരിക്ക് ഒരു പഴുതും നല്‍കിയില്ല. സര്‍വിലും റിട്ടേണിലും കണിശത കാത്ത ജോക്കോ വെറും എഴുപത് മിനിറ്റില്‍ നിഷികോരിയെ കെട്ടുകെട്ടിച്ചു. ഒളിംപിക്സില്‍ ഇതുവരെ ജോക്കോവിച്ചിന് സ്വര്‍ണം നേടാന്‍ സാധിച്ചിട്ടില്ല.

Read more

2008ലെ വെങ്കലമാണ് ജോക്കോയുടെ ഏറ്റവും വലിയ നേട്ടം. ടോക്യോയിലെ സെമിയില്‍ ജര്‍മ്മനിയുടെ അലക്സാണ്ടര്‍ സ്വരേവോ ഫ്രാന്‍സിന്റെ ജെര്‍മി ചാര്‍ഡിയോ ആയിരിക്കും ജോക്കോയുടെ എതിരാളി.