വനിതാ സ്‌കേറ്റ് ബോര്‍ഡിംഗ്; സ്വര്‍ണവും വെള്ളിയും സ്‌കൂള്‍ കുട്ടികള്‍ക്ക്!

ഒളിമ്പിക്സില്‍ വനിതാ സ്‌കേറ്റ് ബോര്‍ഡിംഗില്‍ സ്വര്‍ണവും വെള്ളിയും നേടിയത് സ്‌കൂള്‍ കുട്ടികള്‍.ജപ്പാന്‍ താരം മോമിജി നിഷയ സ്വര്‍ണ്ണം നേടിയപ്പോള്‍ ബ്രസീല്‍ താരം റെയ്സ ലീലയാണ് വെള്ളി നേടിയത്. ഇരുവര്‍ക്കും 13 വയസ് വീതമാണ് പ്രായം. 16 വയസുള്ള ജപ്പാന്റെ ഫ്യൂന നകായാമയ്ക്കാണ് വെങ്കലം.

13 വയസ്സും 330 ദിവസവും മാത്രമാണ് നിഷിയയുടെ പ്രായം. ഇതോടെ ഒളിമ്പിക്സില്‍ വ്യക്തിഗത ഇനത്തില്‍ സ്വര്‍ണം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരമായി മോമിജി. 13 വയസും 203 വയസും ദിവസവും മാത്രമാണ് റെയ്സയുടെ പ്രായം.

Tokyo Olympics: Japan's 13-year-old Momiji Nishiya claims first gold in women's skateboarding

Read more

1936ല്‍ ബെര്‍ലിന്‍ ഗെയിംസില്‍ സ്പ്രിങ്ബോര്‍ഡില്‍ സ്വര്‍ണം നേടിയ യു.എസ് ഡ്രൈവര്‍ മര്‍ജോറി ഗെസ്ട്രിങ്ങാണ് വ്യക്തിഗത ഇനത്തില്‍ സ്വര്‍ണം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം. അന്ന് 13 വര്‍ഷവും 268 ദിവസവുമായിരുന്നു മര്‍ജോറിയുടെ പ്രായം.