കാറപകടം, ഗോള്‍ഫ് ഇതിഹാസം ടൈഗര്‍ വുഡ്സിന് ഗുരുതര പരിക്ക്

ഗോള്‍ഫ് ഇതിഹാസം ടൈഗര്‍ വുഡ്സിന് കാറപകടത്തില്‍ ഗുരുതര പരിക്ക്. ചൊവ്വാഴ്ച രാവിലെയാണ് അപകടമുണ്ടായത്. റോളിംഗ് ഹില്‍സ് എസ്റ്റേറ്റ്സിന്റെയും റാഞ്ചോസ് പാലോസ് വെര്‍ഡെസിന്റെയും അതിര്‍ത്തിയിലാണ് അപകടം.

നിയന്ത്രണം വിട്ട കാര്‍ റോഡില്‍ നിന്ന് തെന്നി താഴേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ വുഡ്സിന്റെ കാലിന് ഒന്നിലധികം പരിക്കുകളുള്ളതായി അദ്ദേഹത്തിന്റെ ഏജന്റ് മാര്‍ക്ക് സ്റ്റെയ്ന്‍ബെര്‍ഗ് പ്രസ്താവനയില്‍ വ്യക്തമാക്കി. താരത്തെ ശസ്ത്രക്രിയക്ക് വിധേയനാക്കി.

Tiger Woods feels stiff after surgery, hopes to play Masters - Los Angeles Times

ഹത്തോണ്‍ ബൊളിവാര്‍ഡില്‍ നിന്ന് ബ്ലാക്ക്‌ഹോഴ്‌സ് റോഡിലൂടെയുള്ള യാത്രയിലായിരുന്നു വുഡ്സ്. കാറിന് കാര്യമായ കേടുപാടുകളുണ്ട്.

Tiger Woods suffers leg injuries after California car crash | Star Tribune

Tiger Woods car crash: Golfer hospitalised after serious accident in California | The Independent

ഇത് മൂന്നാം തവണയാണ് വുഡ്സിന്റെ കാര്‍ അപകടത്തില്‍ പെടുന്നത്. ഇക്കൂട്ടത്തിലെ തന്നെ ഏറ്റവും ഭീകരമായ അപകടം 2009 ലായിരുന്നു. തുടര്‍ന്ന് മാസങ്ങളോളം വുഡ്സ് ഗോള്‍ഫില്‍ നിന്ന് വിട്ടുനിന്നിരുന്നു.