കൊച്ചി ടസ്കേഴ്സിന് നഷ്ടപരിഹാരമായി ആ​ർ​ബി​ട്രേ​ഷ​ൻ വി​ധിച്ച 850 കോടി കൊടുക്കാനാവില്ലെന്ന് ബിസിസിഐ

കൊ​ച്ചി ട​സ്ക്കേ​ഴ്സി​ന് 850 കോ​ടി രൂ​പ ന​ൽ​ക​ണ​മെ​ന്ന ആ​ർ​ബി​ട്രേ​ഷ​ൻ വി​ധി അം​ഗീ​ക​രി​ക്കി​ല്ലെ​ന്നു ബി​സി​സി​ഐ. ഇത്രയും വലിയ തുക ക​ണ്ടെ​ത്താ​നാ​വി​ല്ലെ​ന്നും ഫ​യ​ൽ ഇ​ട​പാ​ടു​ക​ളും ശമ്പള ​വ​ർ​ധ​ന​വും മാ​ത്ര​മാ​ണ് ബിസിസിഐ പാസാക്കുന്നതെന്നും ഇത് അംഗീകരിക്കാൻ സാധിക്കുന്നതല്ലെന്നും ബിസിസിഐയിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പ്രതികരിച്ചു.

ഇത്തരത്തിലൊരു നഷ്ടപരിഹാരം ബി​സി​സി​ഐ ജ​ന​റ​ൽ ബോ​ഡി​യി​ൽ പാ​സാ​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് ഒരു മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ൻ വ്യക്തമാക്കിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഐ​പി​എ​ല്ലി​ൽ​നി​ന്ന് പു​റ​ത്താ​ക്കി​യ​തി​ന് ന​ഷ്ട​പ​രി​ഹാ​ര​മാ​യാ​ണ് ബി​സി​സി​ഐ ഈ ​തു​ക ന​ൽ​കേ​ണ്ട​ത്. 460 കോ​ടി രൂ​പ ന​ൽ​കാ​മെ​ന്ന് കൊ​ച്ചി ട​സ്ക്കേ​ഴ്സി​നോ​ട് ബി​സി​സി​ഐ നേ​ര​ത്തേ അ​റി​യി​ച്ചി​രു​ന്നു.

എ​ന്നാ​ൽ, ആ ​വാ​ഗ്ദാ​നം ട​സ്ക്കേ​ഴ്സ് നി​ര​സി​ക്കു​ക​യാ​യി​രു​ന്നു. 2011 സീ​സ​ണി​ൽ മാ​ത്രം ക​ളി​ച്ച കൊ​ച്ചി ട​സ്ക്കേ​ഴ്സി​നെ വ്യ​വ​സ്ഥ​ക​ൾ ലം​ഘി​ച്ചു​വെ​ന്ന കു​റ്റ​ത്തി​നാ​ണ് പു​റ​ത്താ​ക്കി​യ​ത്. 1560 കോ​ടി രൂ​പ​യ്ക്കാ​ണ് കൊ​ച്ചി ടീ​മി​നെ വ്യ​വ​സാ​യി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ റെ​ണ്‍​ഡേ​വ്യൂ ക​ണ്‍​സോ​ർ​ഷ്യം 2010ൽ ​സ്വ​ന്ത​മാ​ക്കി​യ​ത്.