ടെന്നീസ് കോര്‍ട്ടിലെ ആ കൗമാരതാരം കരഞ്ഞതെന്തിന്?

സയന്‍സ് പരീക്ഷ കഴിഞ്ഞ് അവള്‍ നേരെ എത്തിയത് ടെന്നീസ് കോര്‍ട്ടിലേക്കായിരുന്നു. ആ പതിനഞ്ചുകാരിയുടെ കണ്ണില്‍ വീനസ് വില്യംസെന്ന വലിയ താരത്തോട് ഏറ്റുമുട്ടുന്നുവെന്ന ആശങ്കകള്‍ ഒന്നും ഉണ്ടായിരുന്നില്ല. അവള്‍ക്ക് മുന്നിലേക്ക് ചീറി പാഞ്ഞു വരുന്ന പന്തുകള്‍ മാത്രമായിരുന്നു എതിരാളി.

കളിക്കളത്തില്‍ മുപ്പത് തികഞ്ഞ കൈയടക്കത്തോടെയും മനഃസാന്നിധ്യത്തിലും കളിച്ചു. എതിരാളിയായ വീനസ് വില്യംസിനെ പരാജയപ്പെടുത്തിയ ആ കൊച്ചു പെണ്‍കൊടിയെ കായികലോകം വാഴ്ത്തി മതിയാകാനിടയില്ല. വീനസിനെ തോല്‍പ്പിച്ചതിന് ശേഷമുള്ള അവളുടെ കരച്ചില്‍ മനസില്‍ തൊട്ടു പോറുന്നതായിരുന്നു.

Cori Gauff reaction to beating Venus Williams 2019- ല്‍ അഞ്ച് തവണ ഗ്രാന്‍ഡ് സ്ലാം കിരീടം നേടിയ വീനസ് വില്യംസിനെ നേരിട്ടുള്ള സെറ്റുകളില്‍ തോല്‍പ്പിച്ച കൗമാരക്കാരിയെ മറ്റൊരു സെറീന വില്യംസായി കാണുന്നതില്‍ തെറ്റില്ല. 22 വര്‍ഷത്തെ ടെന്നീസ് കരിയറിനിടെ രണ്ടാം തവണയാണ് വിംബിള്‍ഡണില്‍ നിന്നും വീനസ് ആദ്യ റൗണ്ടില്‍ തന്നെ പുറത്താകുന്നത്. കൊക്കോ ഗാഫ് എന്ന് സ്വയം പരിചയപ്പെടുത്തിയ അവള്‍ കളിക്ക് ശേഷം ന്യൂ ബാലന്‍സ് എന്ന കമ്പനിയുമായി ആദ്യ സ്‌പോണ്‍സര്‍ഷിപ്പും നേടി. കമ്പനിയുമായി  സ്‌പോണ്‍സര്‍ഷിപ്പില്‍ ഒപ്പിട്ടു കഴിഞ്ഞിരിക്കുകയാണ് ഈ അത്ഭുതതാരം.