കോഹ്ലി ഇല്ലായിരുന്നെങ്കില്‍ ഞാനുണ്ടാകുമായിരുന്നില്ല, ഫെഡററെ വിറപ്പിച്ച സുമിത് പറയുന്നു

യുഎസ് ഓപ്പണില്‍ ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍ക്കെതിരെ മികച്ച പ്രകടനം കാഴ്ച്ചവെച്ച സുമിത് നഗല്‍ ഇന്ത്യന്‍ മാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നല്ലോ. ആദ്യ റൗണ്ടില്‍ ഫെഡററെ മലത്തിയടിച്ച സുമിത്ത് നാല് സെറ്റ് നീണ്ട പോരാട്ടത്തിന് ഒടുവിലാണ് പരാജയം സംമ്മതിച്ചത്.

ഇതോടെയാണ് സുമിത് കായിക ലോകത്തെ താരമായത്. താരത്തെ പ്രശംസകൊണ്ട് മൂടി ഇന്ത്യന്‍ കായിക ലോകം മുഴുവന്‍ രംഗത്തെത്തി.

എന്നാല്‍ സുമിത് നന്ദി പറയുന്നത് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്ലിയോടാണ്. തന്നെ അന്താരാഷ്ട്ര വേദികളിലെത്തിക്കുന്നതില്‍ നിര്‍ണായ സാമ്പത്തിക സഹായമാണ് കോഹ്ലി ഫൗണ്ടേഷന്‍ ചെയ്തതെന്ന് സുമിത് തുറന്ന് പറയുന്നു.

“ഈ വര്‍ഷം ഒരു ടൂര്‍ണമെന്റിന് ശേഷം ഞാന്‍ കാനഡയില്‍ നിന്ന് ജര്‍മനിയിലേക്ക് യാത്ര ചെയ്യുകയായിരുന്നു. അന്ന് എന്റെ പേഴ്സില്‍ വെറും ആറ് ഡോളര്‍ മാത്രമാണ് അവശേഷിച്ചിരുന്നത്. അതില്‍ നിന്ന് മനസിലാക്കാം എന്റെ അവസ്ഥ എത്രത്തോളം മോശമായിരുന്നുവെന്ന്. വിരാട് കോഹ്ലി ഫൗണ്ടേഷനാണ് എന്നെ സഹായിച്ചത്”

കനത്ത സാമ്പത്തിക പ്രശ്നങ്ങള്‍ കാരണം കഴിഞ്ഞ രണ്ട് വര്‍ഷത്തോളം എനിക്ക മികച്ച പ്രകടനം പോലും നടത്താന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ കോഹ്ലി ഫൗണ്ടേഷന്‍ സഹായവുമായെത്തിയതോടെ എനിക്ക് ആത്മവിശ്വാസമായി. 2017 മുതല്‍ സഹായമെത്തുന്നുണ്ട്. ഇപ്പോള്‍ നില മെച്ചപ്പെടുന്നുണ്ട്. എനിക്ക് സാമ്പത്തിക പ്രയാങ്ങളെ അതിജീവിക്കാനായി.”” നഗല്‍ കൂട്ടിചേര്‍ത്തു.