‘കോഹ്‌ലിയ്‌ക്കൊപ്പം ഫുട്‌ബോള്‍ കളിച്ചത് തെറ്റായിപ്പോയി’

ഇന്ത്യന്‍ ഹോക്കി ടീം ഗോള്‍ കീപ്പര്‍ പി ആര്‍ ശ്രീജേഷ് ചാരിറ്റി ഫുട്‌ബോള്‍ മത്സരം ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയ്‌ക്കൊപ്പം കളിച്ചത് തെറ്റായിപ്പോയെന്ന് സമ്മതിച്ചു. മുതിര്‍ന്ന കളിക്കാരനായ താന്‍ അനുമതിയില്ലാതെ മത്സരത്തില്‍ പങ്കെടുത്തത് തെറ്റായിപ്പോയെന്ന് വ്യക്തമാക്കുകയായിരുന്നു ശ്രീജേഷ് ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം .

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലി നടത്തിയ ചാരിറ്റി ഫുട്‌ബോര്‍ മത്സരത്തില്‍ അനുമതിയില്ലാതെ പങ്കെടുത്തതിന് പതിനഞ്ച് ദിവസത്തേക്കാണ് പി ആര്‍ ശ്രീജേഷിനെ ഹോക്കി ഇന്ത്യ വിലക്കിയത്

കരിയറിലെ സുവര്‍ണ കാലഘട്ടത്തില്‍ നില്‍ക്കുമ്പോള്‍ വില്ലനായി പരിക്കെത്തുകയും എട്ട് മാസത്തോളം കളിയില്‍ നിന്ന് വിട്ട് നില്‍ക്കേണ്ടതായും ശ്രീജേഷ് പറയുന്നു. ഈ കാലഘട്ടത്തില്‍ പുതിയ മനുഷ്യനായി താന്‍ മാറിയെന്നും ശ്രീജേഷ് കൂട്ടിച്ചേര്‍ത്തു.

ന്യൂസിലാന്‍ഡില്‍ നടക്കുന്ന ചതുര്‍രാഷ്ട്ര പരമ്പരയിലാണ് ശ്രീജേഷിന്റെ മടങ്ങിവരവ്.

കളിക്കാരെ അറിയുന്ന പരിശീലകനാണ് ഷോഡ് മരീനെയെന്നും പരിചയസമ്പത്തും യുവത്വവും ചേര്‍ന്ന ടീം വരുന്ന വലിയ ടൂര്‍ണമെന്റുകളില്‍ നേട്ടമുണ്ടാക്കുമെന്നും ശ്രീജേഷ് പറഞ്ഞു.