സാനിയയുടെ സഹോദരി കല്യാണം കഴിക്കുന്നത് ഇന്ത്യന്‍ സൂപ്പര്‍ താരത്തിന്റെ മകനെ

Advertisement

ടെന്നീസ് താരം സാനിയ മിര്‍സയുടെ സഹോദരിയും മോഡലും ആയ അനം മിര്‍സ വിവാഹം ചെയ്യുന്നത് മുന്‍ ഇന്ത്യന്‍ നായകന്‍ അസ്ഹറുദ്ദീന്റെ മകനെ. സാനിയ മിര്‍സ തന്നെയാണ് അസ്ഹറുദ്ദീന്റെ മകനായ അസദിനെ അനം വിവാഹം ചെയ്യുന്ന വാര്‍ത്ത സ്ഥിരീകരിച്ചത്. ഈ വര്‍ഷം ഡിസംബറിലാണ് ഇരുവരുടേയും വിവാഹം.

നേരത്തെ ഇക്കാര്യത്തെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ നിരവധി റൂമറുകള്‍ പ്രചരിച്ചിരുന്നു. പ്രമുഖ ഇംഗ്ലീഷ് ദിനപത്രമായ ടൈംസ് ഓഫ് ഇന്ത്യയോട് സാനിയ ഈ വാര്‍ത്ത സ്ഥിരീകരിച്ചതോടെ റൂമറുകള്‍ സത്യമെന്ന് തെളിഞ്ഞു.

View this post on Instagram

?

A post shared by Anam Mirza (@anammirzaaa) on

‘ഡിസംബറില്‍ അവള്‍ വിവാഹിതയാകുകയാണ്. പാരിസില്‍ നിന്നും ബാച്ചിലര്‍ പാര്‍ട്ടി കഴിഞ്ഞ് ഞങ്ങളെത്തുമ്പോഴാകും വിവാഹം. ഞങ്ങളെല്ലാവരും വലിയ ആവേശത്തിലാണ്’ സാനിയ മിര്‍സ പറഞ്ഞു.

‘സ്‌നേഹമുളള ഒരു ചെറുപ്പക്കാരനെ ആണ് അവള്‍ വിവാം ചെയ്യുന്നത്. അസദെന്നാണ് അവന്റെ പേര്. മുഹമദ് അസ്ഹറുദ്ദീന്റെ മകനാണ് അവന്‍. ഇതും ഞങ്ങളെ ഏറെ സന്തോഷിപ്പിക്കുന്നു’ സാനിയ കൂട്ടിചേര്‍ത്തു.

സെപ്റ്റംബറില്‍ ഇന്‍സ്റ്റഗ്രാമിലൂടെ തന്റെ വിവാഹം ഉറപ്പിച്ചതായി അനം സൂചന നല്‍കിയിരുന്നു. വിവാഹത്തെ കുറിച്ച് സാനിയയുടെ സ്ഥിരീകരണം കൂടി വന്നതോടെ സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് ആശംസകളുമായി രംഗത്തെത്തിയിരിക്കുന്നത്.

2010-ല്‍ ആണ് സാനിയ മിര്‍സയുടെ വിവാഹം നടന്നത്. പാക് ക്രിക്കറ്റ് താരം ഷുഹൈബ് മാലിക്കാണ് സാനിയയുടെ ഭര്‍ത്താവ്.