രാജ്യസഭയിൽ മുടങ്ങിയ കന്നി പ്രസംഗം സച്ചിൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു; വൈറലാക്കി ആരാധകർ

Advertisement

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ രാജ്യസഭയില്‍ എത്തിയിട്ട് നാല് വര്‍ഷമായെങ്കിലും അദ്ദേഹം സഭയില്‍ പ്രസംഗിച്ചിട്ടില്ലായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ആദ്യമായിട്ട് പ്രസംഗിക്കാന്‍ ഒരു അവസരം കിട്ടിയപ്പോള്‍ രാജ്യസഭയില്‍ ബഹളം തുടങ്ങി. മന്‍മോഹന്‍സിംഗിനെക്കുറിച്ചുള്ള നരേന്ദ്ര മോഡിയുടെ പാകിസ്താന്‍ ബന്ധം പരാമര്‍ശത്തില്‍ പ്രതിഷേധിച്ചായിരുന്നു പ്രതിപക്ഷം ബഹളം വെച്ചത്. കോൺഗ്രസിന്റെ ബഹളത്തിൽ പൊടിഞ്ഞത് സച്ചിന്റെ കന്നി പ്രസംഗമായിരുന്നു.

എന്നാൽ അവിടെ പറയാൻ പറ്റാഞ്ഞത് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചാണ് സച്ചിൻ ടെണ്ടുൽക്കർ പ്രതികരിച്ചത്. ആരോഗ്യത്തെക്കുറിച്ച് എല്ലാവരെയും ഓർമിപ്പിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറുടെ പ്രസംഗം പിന്നീട് ആരാധകരും രാജ്യവും ഏറ്റെടുത്തു, വൈറലായി. മഹാരാഷ്ട്രയിൽ നിന്നുള്ള രാജ്യസഭാ എംപിയാണ് സച്ചിൻ.

സ്പോർട്സിനെ സ്നേഹിക്കുന്ന ഒരു രാഷ്ട്രമായി ഇന്ത്യ മാറുന്നത് ഒരു കളിക്കാരനെ കായിക രാജ്യത്തിലേക്ക് മാറ്റിമറിക്കുന്നതിനുള്ള ശ്രമമാണ്. ഈ പരിശ്രമത്തിൽ പങ്കെടുക്കാൻ ഞാൻ നിങ്ങളെ എല്ലാവരെയും പ്രേരിപ്പിക്കുകയാണ്, എന്റെ സ്വപ്നത്തെ, നമ്മുടെ സ്വപ്നമാക്കാൻ…എന്ന തലക്കെട്ടോടെയാണ് സച്ചിൻ തന്റെ ഫെയ്‌സ് ബുക്ക് പേജിൽ വീഡിയോ പോസ്റ്റ് ചെയ്തത്.

India – Sport playing nation

It is my endeavour to transform India from being a sport loving nation to a sport playing nation. I urge you all to participate in this effort and help make my dream, our dream. Always remember, dreams do come true! Jai Hind ??

Posted by Sachin Tendulkar on Friday, 22 December 2017

ആരോഗ്യമുള്ള തലമുറയെ വളർത്തിയെടുക്കാൻ ദീർഘവീക്ഷണത്തോടെയുള്ള പ്രവർത്തനം വേണമെന്നും താനൊരു കായിക താരമായതുകൊണ്ട് ആരോഗ്യത്തെക്കുറിച്ച് ബോധവാനാണെന്നും സച്ചിൻ പറഞ്ഞു. ഇത്തരത്തിൽ മുന്നോട്ടുപോയാൽ രാജ്യത്തിന് പുരോഗതിയിലേക്ക് കുതിക്കാൻ കഴിയില്ലെന്നും സച്ചിൻ ഓർമിപ്പിക്കുന്നു. രാജ്യത്ത് ഒരു കായിക സംസ്കാരം വളർത്തിയെടുക്കണം. അല്ലാത്തപക്ഷം, ആരോഗ്യം നശിച്ച ഒരു തലമുറയാകും വളർന്നുവരിക. ആരോഗ്യപരിപാലനത്തിന് ഓരോരുത്തരും സമയം കണ്ടെത്തണമെന്നും ഏതെങ്കിലും കായിക വിനോദത്തിൽ പതിവായി ഏർപ്പെടണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.