സിന്ധുവിന്റെ മെഡല്‍ കാത്ത് രാജ്യം, 41 വര്‍ഷത്തിനു ശേഷം സെമി മോഹിച്ച് ഹോക്കി ടീം

ഒളിമ്പിക്‌സ് ബാഡ്മിന്റണില്‍ പി.വി സിന്ധുവിന്റെ വെങ്കല മെഡല്‍ ധാരണത്തിനു വേണ്ടി കാത്ത് രാജ്യം. വൈകിട്ട് അഞ്ചു മണിക്കാണ് മത്സരം. ചൈനയുടെ ഹെ ബിങ് ജിയാവോയുമായിട്ടാണ് സിന്ധു വെങ്കലത്തിനായി ഏറ്റുമുട്ടുക.

ഹോക്കിയില്‍ 41 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം സെമി ഫൈനല്‍ ലക്ഷ്യമിടുന്ന ഇന്ത്യന്‍ ഹോക്കി ടീമിനും ഇന്നു മത്സരമുണ്ട്. വൈകിട്ട് 5.30നാണ് മത്സരം. ബ്രിട്ടനാണ് എതിരാളികള്‍.

Tokyo Olympics: India Beat Argentina 3-1 To Reach Quarterfinals In Men's Hockey | Olympics News

പുരുഷന്‍മാരുടെ സൂപ്പര്‍ ഹെവിവെയ്റ്റ് വിഭാഗം ക്വാര്‍ട്ടര്‍ ഫൈനലില്‍ സതീഷ് കുമാര്‍ കളത്തിലിറങ്ങും. പ്രീ ക്വാര്‍ട്ടര്‍ പോരാട്ടത്തിനിടെ സംഭവിച്ച പരുക്ക് ആശങ്കപ്പെടുത്തിയെങ്കിലും താരത്തിന് കളത്തിലിറങ്ങാനാകുമെന്ന് അധികൃതര്‍ അറിയിച്ചു.

Tokyo Olympics 2020: Satish Kumar sails into boxing quarterfinals | Tokyo Olympics News - Times of India

Read more

ഇവ കൂടാതെ ഗോള്‍ഫ്, അശ്വാഭാസ്യം എന്നിവയിലും ഇന്ത്യക്കു മല്‍സരങ്ങളുണ്ട്. ഗോള്‍ഫില്‍ പുരുഷന്‍മാരുടെ വ്യക്തിഗത സ്ട്രോക്ക് പ്ലേറൗണ്ടില്‍ അനിര്‍ബന്‍ ലാഹിരി, ഉദയന്‍ മാനെ എന്നിവരാണ് മല്‍സരിക്കുന്നത്. അശ്വാഭാസ്യം ഈവനിങ് ക്രോസ് കണ്‍ട്രി വിഭാഗത്തില്‍ ഫൗദ്മ മിര്‍സയ്ക്കും മല്‍സരമുണ്ട്.