ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റണ്‍: പി.വി സിന്ധു സെമിയില്‍

ഇന്ത്യയുടെ പി.വി സിന്ധു ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ സെമിഫൈനലില്‍ കടന്നു. ക്വാര്‍ട്ടര്‍ ഫൈനലില്‍ ജപ്പാന്റെ അകനെ യമഗുച്ചിയെയാണ് സിന്ധു ക്വാര്‍ട്ടര്‍ഫൈനലില്‍ തോല്‍പിച്ചത്. സ്‌കോര്‍: 16-21, 21-16, 21-19.

ഒരു മണിക്കൂറും പതിനാറ് മിനിറ്റും നീണ്ടുനിന്ന വാശിയേറിയ ക്വാര്‍ട്ടര്‍ പോരാട്ടത്തിലൂടെയാണ് സിന്ധു ജയം പിടിച്ചെടുത്തത്. ആദ്യ സെറ്റില്‍ പിന്നില്‍ നിന്ന ശേഷം ഗംഭീര തിരിച്ചുവരവാണ് ഇന്ത്യന്‍ താരം നടത്തിയത്. യമാഗുച്ചിയോട് തുടര്‍ച്ചയായി മൂന്ന് തവണ തോറ്റ ശേഷമാണ് സിന്ധു ഒരു ജയം സ്വന്തമാക്കുന്നത്.

Image

സിന്ധു ഇത് രണ്ടാം തവണയാണ് ഓള്‍ ഇംഗ്ലണ്ടിന്റെ സെമിയില്‍ പ്രവേശിക്കുന്നത്. 2016ലെ ഒളിമ്പിക് വെള്ളി മെഡല്‍ ജേതാവായ തായ് ലന്‍ഡിന്റെ പാര്‍പാവീ ചോചുവോങ്ങാണ് സെമിയില്‍ സിന്ധുവിന്റെ എതിരാളി. ലോക റാങ്കിങ്ങില്‍ 11-ാം സ്ഥാനത്തുള്ള താരമാണ് പാര്‍പാവീ ചോചുവോങ്.

Image

പുരഷവിഭാഗത്തില്‍ ഇന്ത്യയുടെ ലക്ഷ്യാ സെന്‍ പുറത്തായി. വനിതാ ഡബിള്‍സില്‍ അശ്വനി പൊന്നപ്പാ-എന്‍ സിക്കി റെഡ്ഡി സഖ്യം ഫൈനലില്‍ തോറ്റു.