'ഞങ്ങളുടെ പ്രശ്‌നങ്ങള്‍ എങ്ങനെ പരിഹരിക്കണമെന്ന് ഞങ്ങള്‍ക്കറിയാം'; കേന്ദ്ര സര്‍ക്കാരിനെ പിന്തുണച്ച് പി.ടി ഉഷ

കര്‍ഷക സമരവുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദത്തില്‍ കേന്ദ്ര സര്‍ക്കാരിനെ പിന്തുണച്ച് പ്രമുഖ അത്‌ലറ്റ് പി.ടി ഉഷ. പ്രശ്‌നങ്ങള്‍ എങ്ങനെ പരിഹരിക്കണമെന്ന് ഞങ്ങള്‍ക്കറിയാമെന്നും പുറത്തു നിന്നുള്ളവര്‍ ഇക്കാര്യങ്ങളില്‍ ഇടപെടണ്ടെന്നും ഉഷ ട്വീറ്റ് ചെയ്തു.

“ഇന്ത്യ ജനാധിപത്യത്തിന്റെ ഉത്തമ മാതൃകയാണ്. ഞങ്ങളുെട പ്രശ്‌നങ്ങള്‍ എങ്ങനെ പരിഹരിക്കണമെന്ന് ഞങ്ങള്‍ക്കറിയാം, എന്തുകൊണ്ടെന്നാല്‍ ലോകത്ത് നാനാത്വത്തില്‍ ഏകത്വം പുലര്‍ത്തുന്ന ഒരേയൊരു രാജ്യമാണ് ഇന്ത്യ” പി.ടി. ഉഷ ട്വിറ്ററില്‍ കുറിച്ചു.

Image result for PT USHA

കര്‍ഷകരെ പിന്തുണച്ചു കൊണ്ട് പോപ് ഗായിക റിഹാന കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തതിരുന്നു. ഇതിന് പിന്നാലെ കാലാവസ്ഥാ പ്രവര്‍ത്തക ഗ്രെറ്റ തന്‍ബെര്‍ഗ്, യു.എസില്‍ നിന്നും, യു.കെയില്‍ നിന്നുമുള്ള നിരവധി രാഷ്ട്രീയ നേതാക്കള്‍, സെലിബ്രിറ്റികള്‍ എന്നിവര്‍ കര്‍ഷകരുടെ പ്രതിഷേധത്തെ പിന്തുണച്ച് അഭിപ്രായം രേഖപ്പെടുത്തിയിരുന്നു.

Image result for rihanna

ഇതോടെ “ഇന്ത്യ എഗെയ്ന്സ്റ്റ് പ്രൊപ്പഗണ്ട” തലക്കെട്ടില്‍ കേന്ദ്ര സര്‍ക്കാര്‍ കാമ്പയ്‌നും തുടങ്ങി. ഇതിന് പിന്നാലെ പുറത്തു നിന്നുള്ളവര്‍ ഇടപെടേണ്ട എന്ന വിമര്‍ശനവുമായി ഇന്ത്യയിലെ സിനിമാ ക്രിക്കറ്റ് മേഖലയിലുള്ളവര്‍ രംഗത്തെത്തുകയായിരുന്നു.