ഇസ്‌ലാമിന് എതിരെ പ്രസിഡണ്ടിന്റെ പരാമർശം; ഫ്രാൻസിന് വേണ്ടി ഇനി കളിക്കില്ലെന്ന് പോൾ പോഗ്ബ

ഇസ്‌ലാമിനെതിരെയുള്ള പ്രസിഡണ്ട് ഇമ്മാനുവൽ മക്രോണിന്റെ പ്രസ്താവനയിൽ പ്രതിഷേധിച്ച് ഫുട്‌ബോൾ താരം പോൾ പോ​ഗ്ബ ഫ്രാൻസ് ദേശീയ ടീമിൽ നിന്നും രാജിവെച്ചു.

പ്രവാചകൻ മുഹമ്മദ് നബിയുമായി ബന്ധപ്പെട്ട വിവാദങ്ങളിലാണ് ഇസ്‌ലാമിക തീവ്രവാദത്തെ കുറിച്ച് മക്രോൺ വിവാദമായ പരാമർശങ്ങൾ നടത്തിയിരുന്നത്. ഇതിന് പിന്നാലെയാണ് നടപടി.

ലോകത്തെമ്പാടും ഇസ്ലാം പ്രതിസന്ധി നേരിടുകയാണെന്നാണ് മക്രോൺ പറഞ്ഞത്. മുഹമ്മദ് നബിയുടെ കാർട്ടൂൺ വരച്ച അധ്യാപകനെ ആദരിക്കാനും ഫ്രഞ്ച് സർക്കാർ തീരുമാനിച്ചിരുന്നു.

2013-ലാണ് പോഗ്ബ ഫ്രാൻസിനായി അരങ്ങേറിയത്. 2018-ലെ റഷ്യൻ ലോക കപ്പ് വിജയത്തിൽ നിർണായക പങ്കാണ് മിഡ്ഫീൽഡർ വഹിച്ചത്. ഫൈനലിൽ ക്രൊയേഷ്യയ്‌ക്കെതിരെ വിജയഗോൾ നേടിയതും പോഗ്ബയാണ്.

ക്ലബ് ഫുട്‌ബോളിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടിയാണ് പോഗ്ബ നിലവിൽ കളിക്കുന്നത്. 2016 -ൽ യുവന്റസിൽ നിന്ന് ലോക റെക്കോഡ് തുകയായ 105 ദശലക്ഷം യൂറോയ്ക്കാണ് അദ്ദേഹം യുണൈറ്റഡിലെത്തിയത്.