ടെന്നീസില്‍ ലിംഗ വിവേചനം നിലനില്‍ക്കുന്നു, സെറീനയക്ക് ഭാഗിക പിന്തുണമായി നവരത്തിലോവ

Gambinos Ad
ript>

യുഎസ് ഓപ്പണ്‍ ഫൈനലിനിടെ ചെയര്‍ അമ്പയറോട് സെറീനയുടെ ഭാഗത്ത് നിന്നുണ്ടായ പെരുമാറ്റം മോശമായി പോയെന്ന് ഇതിഹാസ താരം മാര്‍ട്ടിന നവരത്തിലോവ. ടെന്നീസില്‍ ഇതു പോലെയുള്ള വിഷയങ്ങളുമായി ബന്ധപ്പെട്ട് ലിംഗ വിവേചനമുണ്ട്. ഇത്തരം ലിംഗ വിവേചനം നിലനില്‍ക്കുന്നത് ടെന്നീസില്‍ മാത്രമല്ലെന്നും നവരത്തിലോവ.

Gambinos Ad

18 തവണ ഗ്രാന്‍സ്ലാം സിംഗിള്‍സ് കിരീടം നേടിയ ഇതിഹാസം താരം ന്യൂയോര്‍ക്ക് ടൈംസിലെഴുതിയ ലേഖനത്തിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സെറീന ചെയര്‍ അമ്പയര്‍ കാര്‍ലോസ് റാമോസിനോട് ക്ഷുഭിതയായി സംസാരിച്ചിരുന്നു. റാമോസിനെ കള്ളനെന്ന് വിളിച്ച താരത്തിന് ഒരു ഗെയിം പെനാല്‍റ്റിയും കിട്ടിയിരുന്നു. പക്ഷേ കോര്‍ട്ടില്‍ ആരും ഇങ്ങനെ പെരുമാറാന്‍ പാടില്ലെന്നാണ് നവരത്തിലോവയുടെ നിലപാട്.

സെറീന ലിംഗവിവേചനം നേരിടുന്നതായി വെളിപ്പെടുത്തിയിരുന്നു. അത് സത്യമാണ്. ടെന്നീസില്‍ ലിംഗവിവേചനം നിലനില്‍ക്കുന്നു. സ്ത്രീയാണ് കോര്‍ട്ടില്‍ മോശമായി പെരുമാറുന്നതെങ്കില്‍ ശിക്ഷ കിട്ടും. പക്ഷേ പലപ്പോഴും പുരുഷ താരങ്ങള്‍ക്ക് ഇതില്‍ ഇളവ് ലഭിക്കുന്നുണ്ട് . മോശമായി ആരു പെരുമാറിയാലും ശിക്ഷ കൊടുക്കണം. പക്ഷേ ടെന്നീസില്‍ മാത്രമല്ല ഇത്തരം വിവേചനമുള്ളത്. അത് സമൂഹത്തിന്റെ വിവിധ കോണുകളിലുണ്ടെന്നും നവരത്തിലോവ പറഞ്ഞു.