ആറ് തവണ ഓസ്ട്രേലിയൻ ഓപ്പൻ കിരീടം നേടിയ മുൻ ലോക ഒന്നാം നമ്പർ താരം നൊവാക് ജോക്കോവിച്ചിന് തോൽവി. ഇതോടെ ജോക്കോവിച്ച് ഓസ്ട്രേലിയൻ ഓപ്പണിൽ നിന്നു പുറത്തായി. പരിക്കുകളുമായി കളത്തിലിറങ്ങിയ ജോക്കോവിച്ച് ദക്ഷിണ കൊറിയയുടെ ഹിയോണ്‍ ചുങ്ങുമായി നേരിട്ട സെറ്റുകൾക്ക് പാരാജയപ്പെട്ടാണ് പുറത്തായത്.
Read more
മൂന്നു മണിക്കൂറും 21 മിനിറ്റും നീണ്ട മത്സരത്തിൽ 7-6, 7-5, 7-6 എന്ന നിലയിലായിരുന്നു സ്‌കോർ. ഏതെങ്കിലും ഒരു ഗ്രാൻസ്ലാമിന്റെ ക്വാർട്ടർ ഫൈനലിലെത്തുന്ന ആദ്യ ദക്ഷിണ കൊറിയൻ കളിക്കാരനാണ് ലോക 58-ാം നമ്പർ താരമായ ഹിയോണ്‍ ചുങ്. അതേസമയം ഒരു ഗ്രാന്റ്സ്ലാം സിംഗിൾസ് കിരീടം നേടിയ ആദ്യ സെർബിയനാണ് ജോക്കോവിച്ച്.