ലൈന്‍ ജഡ്ജിന്റെ കഴുത്തിനിട്ട് ‘പന്ത് പ്രയോഗം’; ജോക്കോവിച്ചിനെ യു.എസ് ഓപ്പണില്‍ നിന്ന് അയോഗ്യനാക്കി

Advertisement

യുഎസ് ഓപ്പണ്‍ ടെന്നീസില്‍ നിന്ന് ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ചിന് നിര്‍ഭാഗ്യകരമായ പുറത്താകല്‍. പ്രീക്വാര്‍ട്ടര്‍ മത്സരത്തിനിടെ ലൈന്‍ ജഡ്ജിന്റെ നേര്‍ക്ക് പന്ത് അടിച്ചതിനാണ് ജോക്കോവിച്ചിനെ ടൂര്‍ണമെന്റില്‍ നിന്ന് അയോഗ്യയാക്കിയത്.

മത്സരത്തിനിടെ റാക്കറ്റില്‍ നിന്ന് പിന്നിലേക്ക് അടിച്ച പന്ത് അപ്രതീക്ഷിതമായി വനിതാ ലൈന്‍ ജഡ്ജിയുടെ കഴുത്തില്‍ തട്ടുകയായിരുന്നു. ഉടന്‍ തന്നെ അവര്‍ക്ക് സമീപത്തേക്ക് ഓടിയെത്തിയ ജോക്കോവിച്ച് അവരെആശ്വസിപ്പിക്കുകയും മാപ്പ് ചോദിക്കുകയും ചെയ്തു. പത്ത് മിനിറ്റിന് ശേഷം ടൂര്‍ണമെന്റ് റഫറിയുമായി ലൈന്‍ ജഡ്ജി ചര്‍ച്ച നടത്തുകയും ജോക്കോവിച്ചിന്റെ എതിരാളി പാബ്ലോ ബുസ്റ്റയെ വിജയിയായി പ്രഖ്യാപിക്കുകയുമായിരുന്നു.

Video: Watch what Novak Djokovic did that got him defaulted at the U.S. Open – Orange County Register

അനിഷ്ട സംഭവത്തിന്റെ പേരില്‍ പിന്നീട് ഇന്‍സ്റ്റഗ്രാമിലൂടെയും ജോകോവിച്ച് മാപ്പുചോദിച്ചു. തന്റെ പ്രവൃത്തി കാരണം വനിതാ ഒഫീഷ്യലിനു ബുദ്ധിമുട്ട് നേരിട്ടതില്‍ ക്ഷമ ചോദിക്കുന്നതായും അദ്ദേഹം കുറിച്ചു. ഇത്തരമൊരു ബുദ്ധിമുട്ട് അവര്‍ക്കു നേരിട്ടതില്‍ അതിയായ ഖേദമുണ്ടെന്നും മനഃപൂര്‍വ്വമായിരുന്നില്ലെന്നും ജോക്കോവിച്ച് കുറിച്ചു.

Novak Djokovic out of US Open for hitting line judge with ball - Insider

കോര്‍ട്ടില്‍ വെച്ച് മറ്റൊരാള്‍ക്ക് നേരെ പന്തടിച്ചാല്‍ മത്സരത്തില്‍ നിന്ന് അയോഗ്യത നേരിടേണ്ടി വരുമെന്നാണ് നിയമം. 18ാം ഗ്രാന്റ്സ്ലാം കിരീടം തേടിയെത്തിയ സെര്‍ബിയന്‍ സൂപ്പര്‍ താരത്തിന് കാലം കരുതി വെച്ചത് തീര്‍ത്തും നിര്‍ഭാഗ്യകരമായ വിടവാങ്ങലായി.