ദേശീയ കായിക പുരസ്‌കാര തുക വര്‍ദ്ധിപ്പിച്ചു; ഏഴര ലക്ഷത്തില്‍ നിന്ന് 25 ലക്ഷത്തിലേക്ക്

Advertisement

ദേശീയ കായിക പുരസ്‌കാരത്തുക വര്‍ധിപ്പിച്ചു. പരമോന്നത കായിക പുരസ്‌കാരമായ രാജീവ്ഗാന്ധി ഖേല്‍രത്‌നയുടെ സമ്മാനത്തുക ഏഴരലക്ഷത്തില്‍നിന്ന് 25 ലക്ഷമായി ഉയര്‍ത്തി. അര്‍ജുന പുരസ്‌കാരത്തിന്റേയും ആജീവനാന്ത സേവനത്തിനുള്ള ദ്രോണാചാര്യയുടെയും തുക അഞ്ചുലക്ഷത്തില്‍ നിന്ന് 15 ലക്ഷമായും ഉയര്‍ത്തി.

ധ്യാന്‍ചന്ദ് ജേതാക്കള്‍ക്ക് ഇനി പത്തുലക്ഷം രൂപ ലഭിക്കും. നിലവില്‍ ഇത് അഞ്ചു ലക്ഷമായിരുന്നു. 2008ന് ശേഷം ആദ്യമായാണ് തുക കൂട്ടുന്നത്. ദേശീയ കായികദിനത്തിലാണ് മന്ത്രിയുടെ പ്രഖ്യാപനം. കായിക പുരസ്‌കാരങ്ങള്‍ വെര്‍ച്വല്‍ ചടങ്ങില്‍ മന്ത്രി സമ്മാനിച്ചു.

National Sports Day: President Ram Nath Kovind to virtually confer National Sports and Adventure Awards 2020 on August 29 | Other Sports News | Zee News

മലയാളിയായ മുന്‍ അന്താരാഷ്ട്ര അത്‌ലറ്റ് ജിന്‍സി ഫിലിപ്പ് കായികരംഗത്തെ നേട്ടങ്ങള്‍ക്ക് ഈ വര്‍ഷത്തെ ധ്യാന്‍ചന്ദ് പുരസ്‌കാരം ബെംഗളൂരുവിലെ വിധാന്‍ സൗധയില്‍ നിന്ന് ഏറ്റുവാങ്ങി.

In a first, sportspersons receive national honours virtually

ഓഗസ്റ്റ് 29 ശനിയാഴ്ച നടന്ന വെര്‍ച്വല്‍ ചടങ്ങിലാണ് കായിക പുരസ്‌കാരങ്ങള്‍ സമ്മാനിച്ചത്. രാഷ്ട്രപതി രാം നാഥ് കോവിന്ദ് രാഷ്ട്രപതി ഭവനില്‍ നിന്ന് പുരസ്‌കാര വിതരണം ഓണ്‍ലൈനായി നടത്തിയപ്പോള്‍ സായിയുടെ 11 കേന്ദ്രങ്ങളിലായി പുരസ്‌കാര ജേതാക്കള്‍ അണിനിരന്നു.