കൈക്കരുത്ത് തിരിച്ചറിഞ്ഞ കുട്ടിക്കാലം; ചാനു നടന്നത് സ്വയം തെളിച്ച വഴിയില്‍

മണിപ്പൂര്‍ തലസ്ഥാനമായ ഇംഫാലിന് 200 കിലോമീറ്റര്‍ അകലെയുള്ള ഒരു ഗ്രാമത്തില്‍ ജനിച്ച പെണ്‍കുട്ടി. തന്റെ ജേഷ്ഠ സഹോദരനും പോലും ഉയര്‍ത്താന്‍ സാധിക്കാത്ത വിറകു കെട്ടുകള്‍ കുട്ടിക്കാലത്ത് അവള്‍ അനായാസം എടുത്തു നടന്നു. കുഞ്ഞു മീരഭായി ചാനുവിന്റെ കരുത്ത് അന്നേ വീട്ടുകാര്‍ തിരിച്ചറിഞ്ഞതാണ്. എന്നാല്‍ തന്റെ വഴി കുടുംബാംഗങ്ങളെ ബോധ്യപ്പെടുത്താന്‍ ചാനുവിന് അല്‍പ്പം കാത്തിരിക്കേണ്ടിവന്നു. തെരഞ്ഞെടുത്ത വഴി നേര്‍വഴിയായിരുന്നെന്ന് ചാനു തെളിയിച്ചുകൊണ്ടേയിരുക്കുന്നു. കായിക ലോകത്തെ ഏറ്റവും മഹനീയമായ വേദിയില്‍ ചാനു വെട്ടിപ്പിടിച്ച വിജയം സമാന സാഹചര്യങ്ങളില്‍ വളര്‍ന്നുവരുന്ന നിരവധി പെണ്‍കുട്ടികള്‍ക്ക് പ്രചോദനമേകുമെന്നതില്‍ സംശയമില്ല.

2004ലെ ഏതന്‍സ് ഒളിംപിക്സില്‍ കുഞ്ചുറാണി ദേവി ഇന്ത്യക്കായി മത്സരിക്കുന്നതു കണ്ടിട്ടാണ് മീരഭായി ചാനു ഭാരോദ്വഹനത്തെ പ്രണയിച്ചു തുടങ്ങിയത്. കായിക രംഗമാണ് തന്റെ പാതയെന്ന് മനസില്‍ ഉറപ്പിച്ച ചാനു 2007 മുതല്‍ പരിശീലനം ആരംഭിച്ചു. പരിമിതമായ സൗകര്യങ്ങളില്‍, അവശ്യംവേണ്ട വെയ്റ്റ്ലിഫ്റ്റിംഗ് ഉപകരണങ്ങള്‍ പോലുമില്ലാതെയുള്ള പരിശീലനം. ഏഴു വര്‍ഷങ്ങള്‍ക്കുശേഷം അന്താരാഷ്ട്ര വേദികളിലെ ചാനുവിന്റെ പ്രയാണത്തിന് തുടക്കമായി. 48 കിലോഗ്രാം വിഭാഗത്തെയാണ് ആദ്യം പ്രതിനിധീകരിച്ചത്.

India at Tokyo 2020, Live Updates on July 24: Mirabai Chanu wins historic silver, Saurabh in shooting final - India Today

2014ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളി മെഡല്‍ സ്വന്തമാക്കിയതോടെ ചാനു ഏവരുടെയും ശ്രദ്ധയിലേക്കെത്തി. അതിനാല്‍ത്തന്നെ 2016 വലിയ മോഹങ്ങളുമായാണ് റിയോയില്‍ വിമാനമിറങ്ങിയത്. എന്നാല്‍ മത്സരം പൂര്‍ത്തായിക്കില്ലെന്ന പേരുദോഷംപേറി മടങ്ങേണ്ടിവന്നു. പക്ഷേ, തൊട്ടടുത്ത വര്‍ഷം നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടി ചാനു വിമര്‍ശകരുടെ വായടപ്പിച്ചു. 2018 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 48 കിലോഗ്രാം വിഭാഗത്തിലെ സ്വര്‍ണം മറ്റാര്‍ക്കുമായിരുന്നില്ല. കഴിഞ്ഞവര്‍ഷം നടന്ന ഏഷ്യന്‍ ചാംപ്യന്‍ഷിപ്പില്‍ വെങ്കല മെഡലില്‍ ഒതുങ്ങിപ്പോയെങ്കിലും ടോക്യോയിലെ വെള്ളിപ്പതക്കത്തോടെ ലോകത്തിന് മുന്നില്‍ മാറ്ററിയിച്ചു.

Tokyo Olympics: India's Mirabai Chanu wins silver - News | Khaleej Times

Read more

റിയോക്കുശേഷം ചാനുവിലെ വെയ്റ്റ്ലിഫ്റ്റര്‍ ഒരുപാട് മാറ്റങ്ങള്‍ക്ക് വിധേയമായെന്ന് ടോക്യോയിലെ ഫലം തെളിയിക്കുന്നു. ലിഫ്റ്റിംഗ് ടെക്നിക്കില്‍ ചാനു മാറ്റംവരുത്തുകയും മെച്ചപ്പെടുത്തുകയും ചെയ്തു. പരിക്കിനെ മറികടക്കാനും ചാനു കഠിനമായി യത്നിച്ചു. മേയില്‍ അമേരിക്കയിലേക്ക് പോയ ചാനു ഒളിംപിക്സിനായി മികച്ച രീതിയില്‍ മുന്നൊരുക്കം നടത്തിയിരുന്നു. കഠിന പരിശീലനവും നിശ്ചയദാര്‍ഢ്യവും ഒളിംപിക്സില്‍ ഇന്ത്യയുടെ 18-ാം വ്യക്തിഗത മെഡല്‍ ജേതാവായി ചാനുവിനെ മാറ്റി. ഒളിംപിക്സില്‍ വ്യക്തിഗത ഇനത്തില്‍ വെള്ളി നേടുന്ന ആറാമത്തെ താരം കൂടിയാണ് ഇരുപത്തിയാറുകാരിയായ ചാനു.