കളിക്കിടെ ഷെറപ്പോവയെ തേടി വിവാഹ അഭ്യര്‍ത്ഥന; അമ്പരന്ന് കാണികള്‍

ടെന്നീസ് കോര്‍ട്ടില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ താരം മരിയ ഷെറപ്പോവയ്ക്ക് ലഭിച്ചത് അപ്രതീക്ഷിതമായൊരു വിവാഹാഭ്യര്‍ത്ഥന. പലപ്പോഴും ആരാധകര്‍ സെലിബ്രിറ്റികളോട് വിവാഹാഭ്യര്‍ത്ഥനകളും പ്രണയാഭ്യര്‍ഥനകളും നടത്തുന്നത് വാര്‍ത്തയാകാറുണ്ടെങ്കിലും മത്സരത്തിനിടെ ഇത്തരത്തില്‍ ഒന്ന് ലഭിച്ചതാണ് ഈ വിവാഹാഭ്യര്‍ത്ഥനയെ ശ്രദ്ധേയമാക്കിയത്.

ഇസ്താന്‍ബുളില്‍ നടന്ന പ്രദര്‍ശന മത്സരത്തിനിടെയാണ സംഭവം. കാഗ്ല ബുയുക്കാക്കെയെ എതിരിടാനായി സെര്‍വ് ചെയ്യാന്‍ തയ്യാറെടുക്കുമ്പോള്‍ കാണികളിലൊരാള്‍ ” ഷറപ്പോവ വില്‍ യു മാരി മി? ” എന്ന് ചോദിയ്ക്കുകയായിരുന്നു.

ഇതിന് ഷെറപ്പോവ നല്‍കിയ മറുപടിയാണ് ഏവരേയും ചിരിയിലാഴ്ത്തിയത്. ചോദ്യത്തിന് മറുപടിയൊന്നും പറയാതിരുന്ന ഷറപ്പോവ ആ ചിലപ്പോള്‍ എന്ന അര്‍ഥത്തില്‍ ആംഗ്യം കാട്ടുകയായിരുന്നു. കരഘോഷത്തിലൂടെയാണ് കാണികള്‍ മരിയയുടെ മറുപടിയേ വരവേറ്റത്.

വിവാഹഭ്യര്‍ത്ഥനയൊന്നും ഷറപ്പോവയെ തെല്ലും അലട്ടിയില്ല. രണ്ട് സെറ്റുകളും അനായാസം സ്വന്തമാക്കി കളി ജയിച്ചു റഷ്യന്‍ താരം (6-7,0-6).

നേരത്തെ ഉത്തേക മരുന്ന് പരിശോധനയേ തുടര്‍ന്ന് വിലക്ക് നേരിട്ടിരുന്നു ഷറപ്പോവയ്ക്ക് . 15 മാസങ്ങള്‍ക്ക് ശേഷമാണ് മുന്‍ലോക ഒന്നാം നമ്പര്‍ താരം കളിക്കളത്തിലേക്ക് തിരിച്ചെത്തുന്നത്.

വിവാദങ്ങള്‍ ഷറപ്പോവയുടെ കൂടെ ഒന്നിനു പിറകെ ഒന്നായി എന്നും കൂടെയുണ്ടായിരുന്നു. നിലവില്‍ ഇന്ത്യന്‍ പോലീസ് അന്വേഷണ വിധേയയാക്കിരിയ്ക്കുകയാണ് . ഹൗസിങ്ങ പ്രോജക്ടിന്റെ പേരില്‍ ക്രിമിനല്‍,ഗൂഡാലോചന കേസുകളിലാണ ഷറപ്പോവ  അന്വേഷണം നേരിടുന്നത്.