ഇന്ത്യയുടെ വെള്ളി സ്വര്‍ണമായി; മലയാളി താരം അനു രാഘവന് വെങ്കലം

2018 ഏഷ്യന്‍ ഗെയിംസില്‍ 4×400 മീറ്റര്‍ മിക്‌സഡ് റിലേയില്‍ ഇന്ത്യ നേടിയ വെള്ളി മെഡല്‍ സ്വര്‍ണമായി. അന്ന് ഒന്നാം സ്ഥാനക്കാരായ ബഹ്റിന്‍ ടീമിലുണ്ടായിരുന്ന ഒരു അത്‌ലറ്റ് ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ഇന്ത്യയുടെ വെള്ളി, സ്വര്‍ണമായത്.

മുഹമ്മദ് അനസ്, എം.ആര്‍ പൂവമ്മ, ഹിമാദാസ്, ആരോഗ്യാ രാജീവ് എന്നിവരടങ്ങുന്നതായിരുന്നു ഇന്ത്യയുടെ റിലേ ടീം. ജക്കാര്‍ത്തയില്‍ നടന്ന മത്സരത്തില്‍ ഇന്ത്യന്‍ ടീം 3:15:71 സെക്കന്റിലാണ് ഫിനീഷ് ചെയ്തത്. 3:11:89 ആയിരുന്നു ബഹ്റിന്‍റെ സമയം.

India mixed relay team

അതോടൊപ്പം റിലേയില്‍ വെങ്കലം നേടിയ കസാക്കിസ്ഥാന്റെ മെഡല്‍ വെള്ളിയായും നാലാം സ്ഥാനത്തെത്തിയ ചൈനയുടെ മെഡല്‍ വെങ്കലമായും മാറി. ബഹ്റിന്റെ കെമി അഡേകോയ ആണ് ഉത്തേജകമരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടത്. ഇതോടെ കെമിക്ക് നാല് വര്‍ഷത്തെ വിലക്കും പ്രഖ്യാപിച്ചു.

Asian Games 2018 Anu Raghav finishes at 4th place - India TV Hindi ...

അന്ന് 400 മീറ്റര്‍ ഹര്‍ഡില്‍സിലും കെമി സ്വര്‍ണം നേടിയിരുന്നു. ആ മെഡലും തിരിച്ചെടുത്തതോടെ നാലാം സ്ഥാനത്തുണ്ടായിരുന്ന മലയാളി താരം അനു രാഘവന് വെങ്കലം ലഭിക്കും.