ഇന്ത്യൻ സൂപ്പർ താരം ഐ.പി.എലിൽ നിന്നും വിരമിച്ചു, കളമൊഴിയുന്നത് ഇതിഹാസം

ഇന്ത്യന്‍ ദേശീയ ടീമില്‍ ഒരു കാലത്ത് സ്ഥിരം സാന്നിധ്യമായിരുന്നു അമ്പാട്ടി റെയ്‌ഡു. കുറച്ച് വര്ഷനങ്ങൾക്ക് മുമ്പ് തന്നെ അന്തരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച താരം ഐ.പി.എലിൽ തുടർന്നിരുന്നു. ഇപ്പോഴിതാ ഈ വർഷത്തോടെ ഐ.പി.എലിൽ നിന്നും താൻ വിരമിക്കുകയാണെന്ന് താരം പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ താരമായ റെയ്ഡ് കുറച്ച് നാളായി അത്ര മികച്ച ഫോമിൽ അല്ലായിരുന്നു. ഇ ന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈക്ക് വേണ്ടിയും താരം കളിച്ചിട്ടുണ്ട്.

രണ്ട് ടീമുകൾക്ക് വേണ്ടിയും 4000 റൺസിൽ കൂടുതൽ നേടിയ താരം 5 ഐ.പി.എൽ കിരീട നേട്ടങ്ങളിലും ഭാഗമായിട്ടുണ്ട്. 5 കിരീട നേട്ടം അവകാശപ്പെടാനുള്ള ചുരുക്കം ചില താരങ്ങളിൽ ഒരാൾ കൂടിയാണ് റെയ്‌ഡു .

2019 ലോകകപ്പ് ടീമിൽ ഉൾപ്പെടുത്താത തീരുമാനത്തിൽ പ്രതിഷേധിച്ചായിരുന്നു വിരമിക്കൽ. ഇനിയും ഒരുപാട് വര്ഷം ക്രിക്കറ്റ് ബാക്കിയുള്ളപ്പോൾ റെയ്‌ഡു എടുത്ത തീരുമാനം വലിയ ഞെട്ടലാണ് ഉണ്ടാക്കിയത്. ലോകകപ്പ് ടീം പ്രഖ്യാപിച്ചപ്പോൾ 33 കാരനെ 15 അംഗ ഇന്ത്യ ടീമിൽ ഉൾപ്പെടുത്തിയിരുന്നില്ല. ഓൾ റൌണ്ടർ എന്ന നിലയിൽ വിജയ് ശങ്കറിനാണ് സെലക്ടർമാർ മുൻഗണന നൽകിയത്. ആന്ധ്രാക്കാരനായ എം.എസ്.കെ പ്രസാദിനെ അമ്പാട്ടി റായിഡു അന്ന് ട്രോളിയത് വലിയ വാർത്തയായിരുന്നു. “ലോകകപ്പ് കാണുന്നതിന് പുതിയ സെറ്റ് 3 ഡി ഗ്ലാസുകൾക്ക് ഓർഡർ ചെയ്തിട്ടുണ്ട്” എന്നായിരുന്നു റായിഡു പരിഹാസപൂർവ്വം ട്വീറ്റ് ചെയ്തത്.

വിജയ് ശങ്കരെക്കാൾ നല്ലത് റെയ്‌ഡു ആയിരുന്നു എന്ന് ആളുകൾ പറഞ്ഞ ഒരു കാര്യമായിരുന്നു. എന്തിരുന്നാലും ലീഗ് കണ്ട ഒരു ഇതിഹാസം തന്നെയാണ് പാഡഴിക്കുന്നത്.