കോവിഡിന് പിന്നാലെ ബ്ലാക്ക് ഫംഗസ്, ഇന്ത്യന്‍ ഷൂട്ടിംഗ് കോച്ച് അന്തരിച്ചു

അപകടകാരിയായ ബ്ലാക്ക് ഫംഗസ് ബാധിച്ച് ഇന്ത്യയുടെ ഷൂട്ടിംഗ് പരിശീലകയായ മൊണാലി ഗോര്‍ഹെ (44) അന്തരിച്ചു. ദേശീയ റൈഫിള്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയാണ് ഇക്കാര്യം അറിയിച്ചത്.

നേരത്തെ മൊണാലിയ്ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചിരുന്നു. രോഗം മൂര്‍ച്ഛിച്ചതോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 15 ദിവസത്തെ ആശുപത്രി വാസത്തിനുശേഷം സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തിയ മൊണാലിയ്ക്ക് പിന്നീട് ബ്ലാക്ക് ഫംഗസ് രോഗം സ്ഥിരീകരിക്കുകയായിരുന്നു.

ഇന്ത്യന്‍ ഷൂട്ടിംഗ് ടീമിന്റെ പിസ്റ്റള്‍ കോച്ചാണ് മൊണാലി. ഒപ്പം കോര്‍ ഗ്രൂപ്പിലെ അംഗം കൂടിയാണ്. 2016ല്‍ സാഫ് ഗെയിംസിനുള്ള ശ്രീലങ്കന്‍ ടീമിനെ താരം പരിശീലിപ്പിച്ചിട്ടുണ്ട്.

കോവിഡ് ബാധിച്ച് വ്യാഴാഴ്ച്ച മൊണാലിയുടെ അച്ഛന്‍ മനോഹര്‍ ഗോര്‍ഹെയും അന്തരിച്ചിരുന്നു.