ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റന് ഉള്‍പ്പെടെ അഞ്ച് താരങ്ങള്‍ക്ക് കോവിഡ്

Advertisement

ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റന്‍ മന്‍പ്രീത് സിംഗ് ഉള്‍പ്പെടെ അഞ്ച് താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സായ്‌ ബെംഗളൂരു കേന്ദ്രത്തില്‍ ഒളിമ്പിക്‌സിന് ഒരുക്കമായുള്ള ദേശീയ ക്യാമ്പ് പുനരാരംഭിക്കുന്നതിനു മുന്നോടിയായി നടത്തിയ പരിശോധനയിലാണു താരങ്ങള്‍ക്ക് കോവിഡ് കണ്ടെത്തിയത്.

നായകന്‍ മന്‍പ്രീത് സിംഗിന് പുറമേ പ്രതിരോധ നിര താരം സുരേന്ദര്‍ കുമാര്‍, ജസ്‌കരണ്‍ സിംഗ്, വരുണ്‍ കുമാര്‍, ഗോള്‍കീപ്പര്‍ കൃഷന്‍ ബി പതക് എന്നിവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് പോസിറ്റീവായതിന് പിന്നാലെ സായി ക്യാമ്പസില്‍ ക്വാറന്റൈനില്‍ കഴിയുകയാണെന്ന് മന്ദീപ് സിംഗ് പറഞ്ഞു.

Next Three Months Critical for Indian Men's Hockey Team: Manpreet ...

ആദ്യം നടത്തിയ പരിശോധനയില്‍ അഞ്ച് പേര്‍ക്കും കോവിഡ് നെഗറ്റീവായിരുന്നു. പിന്നാലെ മന്‍പ്രീത് സിംഗിനും, സുരേന്ദറിനും കോവിഡ് ലക്ഷണങ്ങള്‍ പ്രകടമായതോടെ ആര്‍ടി പിസിആര്‍ ടെസ്റ്റിന് വിധേയമാക്കി. തുടര്‍ന്ന് അഞ്ച് പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.

Indian men's & women's hockey teams set sights on Olympic Test Event

കോവിഡ് ബാധിതരായ 5 പേരും ബംഗളൂരുവിലേക്ക് ഒരുമിച്ചാണ് യാത്ര ചെയ്തത്. അവരുടെ നാട്ടില്‍ നിന്നാവാം കളിക്കാര്‍ക്ക് കോവിഡ് ബാധയേറ്റത് എന്നാണ് വിലയിരുത്തല്‍.