'എന്തൊക്കെ സംഭവിച്ചാലും ഞാന്‍ ഇന്ത്യയെ മാത്രമേ പിന്തുണയ്ക്കൂ'; മാലിക്കിനോട് സാനിയ

വിവാഹത്തിനു മുമ്പ് ഇന്ത്യ-പാകിസ്ഥാന്‍ മത്സരങ്ങളുമായി ബന്ധപ്പെട്ട് തനിക്കും ശുഐബ് മാലിക്കിനുമിടയില്‍ ആശയ സംഘട്ടനങ്ങളും ചെറുപിണക്കങ്ങളും ഉണ്ടായിരുന്നെന്ന് ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ. എന്തു സംഭവിച്ചാലും താന്‍ ഇന്ത്യയെ പിന്തുണയ്ക്കുമെന്ന് മാലിക്കിനോട് തുറന്നു പറഞ്ഞതായും സാനിയ വെളിപ്പെടുത്തി.

“അദ്ദേഹത്തിന് ഇന്ത്യയുമായി കളിക്കുന്നത് വലിയ ഇഷ്ടമായിരുന്നു. വിവാഹത്തിന് മുമ്പ് ഞങ്ങള്‍ കണ്ടുമുട്ടുമ്പോഴെല്ലാം ഇതിനെക്കുറിച്ച് സംസാരിക്കാറുണ്ടായിരുന്നു. അപ്പോഴെല്ലാം അദ്ദേഹത്തോട് എനിക്ക് പറയാനുണ്ടായിരുന്നത് എന്തൊക്കെ സംഭവിച്ചാലും ഞാന്‍ ഇന്ത്യയെ മാത്രമേ പിന്തുണക്കു എന്നായിരുന്നു. ഇന്ത്യക്കെതിരായ പ്രകടനം കൊണ്ട് ഞാനതിന് മറുപടി നല്‍കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ദീര്‍ഘകാലം ക്രിക്കറ്റിലുണ്ടായിരുന്ന അദ്ദേഹത്തിന്‍റേത് അവിസ്മരണീയ കരിയറായിരുന്നു.” സാനിയ പറഞ്ഞു.

WTA Scouting Report: Sania Mirza taking baby steps in 2020 return

ലോക കപ്പില്‍ സെമിയില്‍ പ്രവേശിക്കാതെ പാകിസ്ഥാന്‍ പുറത്തായതിന് പിന്നാലെ മാലിക്ക് ഏകദിനം മതിയാക്കിയിരുന്നു. 287 ഏകദിനങ്ങളില്‍ പാക് ജഴ്‌സിയണിഞ്ഞ താരം ഒന്‍പത് സെഞ്ച്വറിയും 44 അര്‍ദ്ധ സെഞ്ച്വറിയുമടക്കം 7534 റണ്‍സ് നേടിയിട്ടുണ്ട്. 1999ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയാണ് മാലിക്ക് തന്റെ ഏകദിന അരങ്ങേറ്റം കുറിച്ചത്. 2001-ല്‍ ബംഗ്ലാദേശിനെതിരെ ടെസ്റ്റില്‍ അദ്ദേഹം അരങ്ങേറ്റം നടത്തി. 2015- ല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ച മാലിക് ടി20 യില്‍ മാത്രമാണ് നിലവില്‍ കളിക്കുന്നത്.

We bumped into each other at a restaurant in Hobart

Read more

2010-ലാണ് സാനിയയും മാലിക്കും വിവാഹിതരായത്. 2018-ല്‍ ഇവര്‍ക്ക് ആണ്‍കുട്ടി പിറന്നിരുന്നു. അമ്മയാകാനായി കളത്തില്‍ നിന്നും മാറിനിന്ന സാനിയ കഴിഞ്ഞവര്‍ഷം ടെന്നീസ് കോര്‍ട്ടിലേക്ക് തിരികെയെത്തുകയായിരുന്നു.