ലോകകപ്പ് ഫുട്‌ബോൾ വേദിക്ക് വേണ്ടി മെ​ക്സി​ക്കോ​യും വടംവലിക്കുന്നു

2026 ൽ നടക്കാൻ പോകുന്ന ഫുട്‌ബോൾ ലോകകപ്പിന്റെ വേ​ദി​ക്കു വേ​ണ്ടി അ​മേ​രി​ക്ക​യ്ക്കും കാ​ന​ഡ​യ്ക്കും ഒ​പ്പം മെ​ക്സി​ക്കോ​യും അ​വ​കാ​ശ വാ​ദ​മു​ന്ന​യി​ക്കും. യു​ണൈ​റ്റ​ഡ് 2026 എ​ന്ന പേ​രി​ലാ​യി​രി​ക്കും അ​മേ​രി​ക്ക, കാ​ന​ഡ, മെ​ക്സി​ക്കോ എ​ന്നീ രാ​ജ്യ​ങ്ങ​ള്‍ വേ​ദി​ക്ക് വേ​ണ്ടി ഇവർ അ​പേ​ക്ഷി​ക്കു​ക.

ഇ​ക്കാ​ര്യ​ത്തി​ല്‍ രാ​ഷ്ട്രീ​യ ഭി​ന്ന​ത​ക​ള്‍ മാ​റ്റി​വെ​ച്ച് പ്ര​വ​ര്‍​ത്തി​ക്കു​മെ​ന്ന് മെ​ക്സി​ക്ക​ന്‍ ഫു​ട്ബോ​ള്‍ ഫെ​ഡ​റേ​ഷ​നും മെ​ക്സി​ക്കോ സി​റ്റി ഭ​ര​ണ​കൂ​ട​വും അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് വേ​ദി​ക്ക് അ​വ​കാ​ശ​വാ​ദ​മു​ന്ന​യി​ക്കു​ന്ന യു​ണൈ​റ്റ​ഡ് 2026 ല്‍ ​ഒ​പ്പ് വ​യ്ക്കാ​ന്‍ മെ​ക്സി​ക്ക​ന്‍ ഫു​ട്ബോ​ള്‍ ഫെ​ഡ​റേ​ഷ​നും മെ​ക്സി​ക്കോ സി​റ്റി ഭ​ര​ണ​കൂ​ട​വും തീ​രു​മാ​നി​ച്ച​ത്. ഇ​ക്കാ​ര്യ​ത്തി​ല്‍ കാ​ന​ഡ നേ​ര​ത്തെ ത​ന്നെ അ​മേ​രി​ക്കൊ​പ്പം ചേ​ര്‍​ന്നി​രു​ന്നു.