പ്രതീക്ഷിച്ചത് ഇത്, സംഭവിച്ചത് മറ്റൊന്ന്, മാലിക്കുമായുളള വിവാഹത്തെ കുറിച്ച് സാനിയ

Advertisement

കായിക ലോകത്ത് ഏറെ ശ്രദ്ധകവര്‍ന്ന വിവാഹങ്ങളില്‍ ഒന്നായിരുന്നു ഇന്ത്യന്‍ ടെന്നീസ് റാണി സാനിയ മിര്‍സയും പാക് സൂപ്പര്‍ താരം ഷുഹൈബ് മാലിക്കും തമ്മിലുളള വിവാഹം. തുടര്‍ന്നുളള അവരുടെ ജീവിതത്തിലെ ഓരോ നിമിഷവും എപ്പോഴും മാധ്യമ ശ്രദ്ധപിടിച്ചു പറ്റുകയും ചെയ്യാറുണ്ട്.

നിലവില്‍ സാനിയയും ഷുഹൈബ് മാലിക്കും പത്താം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ്. വാര്‍ഷിക ദിനത്തില്‍ ഒരുമിച്ചുള്ള രസകരമായ ചിത്രങ്ങള്‍ പങ്കിട്ട് ഭര്‍ത്താവിന് സാനിയ ആശംസ നേര്‍ന്നു.

ആശംസ നേര്‍ന്ന് രണ്ട് ചിത്രങ്ങളാണ് സാനിയ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. ആദ്യ ചിത്രത്തില്‍ ഷൊയ്ബ് മാലിക്കിനൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്ത് നില്‍ക്കുമ്പോള്‍ രണ്ടാമത്തെ ചിത്രത്തില്‍ ഇരുവരും വായും പൊളിച്ച് നില്‍ക്കുന്നതാണ്.

‘വിവാഹം കഴിഞ്ഞുള്ള പത്ത് വര്‍ഷം ഇതുപോലെയാണ്… പ്രതീക്ഷയും യാഥാര്‍ഥ്യവും’ എന്നാണ് ഈ ചിത്രങ്ങള്‍ക്ക് സാനിയ കുറിപ്പായി നല്‍കിയിരിക്കുന്നത്.

2010ലാണ് സാനിയയും ഷൊയ്ബ് മാലിക്കും വിവാഹിതരായത്. ഇരുവര്‍ക്കും ഇസ്ഹാന്‍ എന്നു പേരുള്ള മകനുണ്ട്. 2018 ഒക്ടോബറിലാണ് സാനിയ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കഴിഞ്ഞ ജനുവരിയില്‍ കോര്‍ട്ടില്‍ തിരിച്ചെത്തിയ സാനിയ ഹൊബാര്‍ട്ട് ഇന്റര്‍നാഷണല്‍ ടൂര്‍ണമെന്റില്‍ വനിതാ ഡബിള്‍സില്‍ കിരീടം നേടി തിരിച്ചു വരവ് ഗംഭീരമാക്കി.