ഓസ്‌ട്രേലിയന്‍ ഓപ്പണ്‍; ഫെഡറര്‍ ചാമ്പ്യന്‍

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം സ്വിസ് ഇതിഹാസം റോജര്‍ ഫെഡറര്‍ക്ക്. ക്രൊയ്യേയുടെ മാരിന്‍ ചിലിച്ചിനെ പരാജയപ്പെടുത്തിയാണ് ഫെഡറര്‍ കരിയറിലെ ഇരുപതാം ഗ്രാന്റ്സ്ലാം കിരീടം സ്വന്തമാക്കിയത്.തന്റെ 36-ാം വയസ്സിലാണ് ആറാമത് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം ഫെഡ് എക്‌സ്പ്രസ് സ്വന്തമാക്കിയത്. സ്‌കോര്‍(6-2,6-7,6-3,3-6,6-3)

കരിയറിലെ 30-ാം ഗ്രാന്‍സ്ലാം ഫൈനല്‍ കളിച്ച ഫെഡററിന്റെ 20-ാം കിരീടനേട്ടമാണ് മെല്‍ബണില്‍ പിറന്നത്. ഇക്കാര്യത്തില്‍ മറ്റേതൊരു താരത്തെയുംകാള്‍ ബഹുദൂരം മുന്നില്‍. ആറാം ഓസ്‌ട്രേലിയന്‍ ഓപ്പണും സ്വന്തമാക്കിയ ഫെഡറര്‍, ഇക്കാര്യത്തില്‍ നോവാക് ജോക്കോവിച്ച്, റോയ് എമേഴ്‌സന്‍ എന്നിവരുടെ റെക്കോര്‍ഡിനൊപ്പമെത്തി. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ നേടുന്ന ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ താരമെന്ന റെക്കോര്‍ഡ് അദ്ദേഹം പുതുക്കുകയും ചെയ്തു. 2017 ല്‍ കിരീടം നേടിയപ്പോഴാണ് ഫെഡറര്‍ ഈ നേട്ടം സ്വന്തമാക്കിയത്. 1972 ല്‍, 37-ാം വയസ്സില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ നേടിയ കെന്‍ റോസ്‌വാളാണ് ഇക്കാര്യത്തില്‍ ഫെഡററിന് മുന്നിലുള്ളത്.