ദക്ഷിണാഫ്രിക്കൻ ഗ്യാലറിയിൽ ഇനി അനുഷ്കയില്ല; വിരാട് ഇല്ലാതെ ഇന്ത്യയിലേക്ക് മടക്കം

Advertisement

വിരാട് കളിക്കുന്ന മിക്ക കളികളിലും ഗ്യാലറിയിൽ സ്ഥിര സാന്നിധ്യമായിരുന്ന ഭാര്യ അനുഷ്ക ഇനി സിനിമാ തിരക്കുകളിലേക്ക്. സിനിമാ ചിത്രീകരണങ്ങൾക്കായി ദക്ഷിണാഫ്രിക്കയിൽനിന്നും അനുഷ്ക ഇന്ത്യയിൽ മടങ്ങിയെത്തി. ന്യൂഇയർ ആഘോഷിക്കുന്നതിനായാണ് അനുഷ്ക ഭർത്താവ് കോഹ്‌ലിക്കൊപ്പം ദക്ഷിണാഫ്രിക്കയിൽ എത്തിയത്.

അവിടെനിന്നും ഇരുവരും ചേർന്ന് പകർത്തിയ സെൽഫി സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. ജനുവരി 5 ന് ദക്ഷിണാഫ്രിക്കയുമായുളള ആദ്യ ടെസ്റ്റ് മൽസരത്തിന് ഭർത്താവ് കോഹ്‌ലിക്ക് പിന്തുണ നൽകാനാണ് അനുഷ്ക കുറച്ചുനാൾ കൂടി അവിടെ തങ്ങിയത്. ആദ്യ ടെസ്റ്റ് മൽസരത്തിൽ കോഹ്‌ലിക്ക് പിന്തുണയുമായി അനുഷ്ക ഗ്യാലറിയിൽ ഉണ്ടായിരുന്നു.

പക്ഷേ ദൗർഭാഗ്യകരമെന്നു പറയട്ടെ കോഹ്‌ലി വെറും 5 റൺസിന് പുറത്തായി. കോഹ്‌ലിയുടെ മികച്ച ഇന്നിങ്സ് കാണാൻ കൊതിയോടെ എത്തിയ അനുഷ്കയ്ക്ക് ലഭിച്ചത് നിരാശ മാത്രമായിരുന്നു. അനുഷ്ക ഗ്യാലറിയിൽ ഉള്ളത് കാരണമാണ് കോഹ്‌ലി മോശം പ്രകടനം നടത്തിയതെന്നായിരുന്നു സോഷ്യൽ മീഡിയയിൽ നിറഞ്ഞ കമന്റുകൾ. അതേസമയം, ദക്ഷിണാഫ്രിക്കയുമായുളള ആദ്യ ടെസ്റ്റ് മൽസരം പൂർത്തിയാകുന്നതിനുമുൻപേ അനുഷ്ക ഇന്ത്യയിൽ തിരിച്ചെത്തിയത് തന്റെ സിനിമയുടെ പ്രൊമോഷനുവേണ്ടിയെന്നാണ് വിവരം.

അനുഷ്കയുടെ പുതിയ ചിത്രമായ പാരി ഫെബ്രുവരി 9 നാണ് റിലീസ് ചെയ്യുന്നത്. ഡിസംബർ 11 നായിരുന്നു കോഹ്‌ലി-അനുഷ്ക വിവാഹം.