പീഡനക്കേസിൽ റയലിനെയും ഉൾപ്പെടുത്താൻ ശ്രമം, നിയമനടപടിക്കൊരുങ്ങി സ്പാനിഷ് ക്ലബ്

Gambinos Ad
ript>

റൊണാൾഡോക്കെതിരെ അടുത്തിടെ ഉയർന്ന ലൈംഗിക പീഡനാരോപണക്കേസിൽ തങ്ങളുടെ പേരും വലിച്ചിഴച്ച പോർച്ചുഗീസ് മാധ്യമത്തിനെതിരെ നിയമ നടപടിക്കൊരുങ്ങി റയൽ മാഡ്രിഡ്‌. 2009ൽ റൊണാൾഡോ ലാസ് വേഗാസിലെ ഒരു ഹോട്ടലിൽ വച്ചു തന്നെ പീഡിപ്പിച്ചുവെന്ന് അടുത്തിടെ കാതറിൻ മയോർഗയെന്ന അമേരിക്കൻ യുവതി നേരിട്ടു വെളിപ്പെടുത്തിയിരുന്നു. രണ്ടര ലക്ഷം യൂറോയുടെ നഷ്ടപരിഹാരം നൽകി ഈ വിഷയം ഒത്തുതീർപ്പാക്കിയെന്ന കരാറിൽ അന്നു തനിക്ക് ഒപ്പു വെക്കേണ്ടി വന്നുവെന്നും മയോർഗ വെളിപ്പെടുത്തിയിരുന്നു.

Gambinos Ad

കഴിഞ്ഞ ബുധനാഴ്ച കൊറിയോ ഡെ മാൻഹയെന്ന പോർച്ചുഗീസ് മാധ്യമം പുറത്തു വിട്ട റിപ്പോർട്ടുകൾ പറഞ്ഞത് മയോർഗയുമായി ഇങ്ങനെയൊരു ഒത്തുതീർപ്പു കരാറിലെത്താൻ റയലാണു റൊണാൾഡോയെ നിർബന്ധിച്ചതെന്നാണ്. സംഭവം നടന്നുവെന്നു മയോർഗ പറയുന്നതിന്റെ ഏതാനും ആഴ്ചകൾക്കു ശേഷമാണ് അന്നത്തെ ലോകറെക്കോർഡ് ട്രാൻസ്ഫറിൽ റൊണാൾഡോ റയലിലെത്തിയത്. മയോർഗയുമായി ഒത്തുതീർപ്പു കരാറിലെത്താൻ റൊണാൾഡോയെ നിർബന്ധിച്ച് അതിൽ തീരുമാനമാക്കിയതിനു ശേഷമാണ് റയൽ താരത്തിന്റെ ട്രാൻസ്ഫർ പൂർത്തിയാക്കിയതെന്നാണ് പോർച്ചുഗീസ് മാധ്യമം ആരോപണമുന്നയിച്ചത്.

എന്നാൽ ഔദ്യോഗികക്കുറിപ്പിൽ റയൽ ഈ വാർത്ത പൂർണമായും നിഷേധിച്ചു. പോർച്ചുഗീസ് മാധ്യമം പുറത്തുവിട്ട കാര്യങ്ങളെക്കുറിച്ച് ക്ലബിന് യാതൊരു അറിവുമില്ലെന്നും ഇതു കെട്ടിച്ചമച്ച വാർത്തയാണെന്നും റയൽ പറഞ്ഞു. ക്ലബിന്റെ നല്ല പേരിനു കളങ്കമുണ്ടാക്കുന്ന ഇത്തരം വ്യാജവാർത്തകൾ പുറത്തുവിട്ട ക്ലബിനെതിരെ നിയമപരമായി തന്നെ മുന്നോട്ടു പോവുകയാണെന്നും റയൽ വ്യക്തമാക്കി.

രണ്ടു വർഷം മുൻപ് ഉയർന്നു വന്ന് കെട്ടടങ്ങിയ പീഡനാരോപണം റയൽ വിട്ട് റോണാൾഡോ യുവൻറസിലേക്കു ചേക്കേറിയതിനു പിന്നാലെയാണ് വീണ്ടും വിവാദമായിരിക്കുന്നത്. ലാസ് വേഗാസ് പോലീസ് താരത്തിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതു കെട്ടിച്ചമച്ച കേസാണെന്നാണ് താരവും അഡ്വക്കേറ്റും ആവർത്തിച്ചു കൊണ്ടിരിക്കുന്നത്.