കണ്ണില്ലാത്തപ്പോൾ അതിന്റെ വിലയറിയും, റൊണാൾഡോ തിരിച്ചെത്താനാഗ്രഹിക്കുന്നുവെന്ന് റയൽ താരം

Gambinos Ad
ript>

ഈ സീസണിൽ ടിം വിട്ട സൂപ്പർ താരം റൊണാൾഡോ റയലിലേക്കു തിരിച്ചു വരണമെന്ന് ആഗ്രഹമുണ്ടെന്ന് പ്രതിരോധ താരം നാച്ചോ. ഒൻപതു വർഷത്തെ റയൽ കരിയർ അവസാനിപ്പിച്ച് കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലാണ് റൊണാൾഡോ ഇറ്റാലിയൻ ലീഗിലെ റെക്കോർഡ് ട്രാൻസ്ഫറിൽ യുവൻറസിലേക്കു ചേക്കേറിയത്. റൊണാൾഡോയുടെ അഭാവം ക്ലബിനെ ബാധിക്കില്ലെന്ന് നിരവധി താരങ്ങൾ ആവർത്തിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഇത്തരമൊരു പ്രതികരണവുമായി നാച്ചോ രംഗത്തെത്തിയതെന്നത് ശ്രദ്ധേയമാണ്.

Gambinos Ad

“റൊണാൾഡോയുടെ ട്രാൻസ്ഫറിന്റെ കാര്യങ്ങൾ തീരുമാനിക്കാനുള്ള അവകാശം എനിക്കായിരുന്നെങ്കിൽ താരം ഒരിക്കലും ക്ലബ് വിടില്ലായിരുന്നു. റയൽ മാഡ്രിഡിന് അത്രയേറെ പ്രധാനപ്പെട്ട താരമായിരുന്ന റൊണാൾഡോ ഇപ്പോഴും ടീമിലുണ്ടായിരുന്നെങ്കിലെന്നു ഞാൻ ആഗ്രഹിക്കുന്നു. എന്നാൽ താരത്തെ ട്രാൻസ്ഫറിൽ നിന്നും പിന്തിരിപ്പിക്കാൻ ഞങ്ങൾക്കായില്ല. പുതിയ ക്ലബിൽ റൊണാൾഡോക്ക് എല്ലാ വിധ ആശംസകളും നേരുന്നു. താരത്തിന്റെ അഭാവം മറികടന്ന് ടീമിനെ ഉയരങ്ങളിലെത്തിക്കുകയാണ് ഇപ്പോൾ ഞങ്ങളുടെ ലക്ഷ്യം”- ഗോളിനോട് നാച്ചോ പറഞ്ഞു.

ക്രിസ്ത്യാനോയുടെ അഭാവം റയൽ മാഡ്രിഡിനെ ബാധിച്ചിട്ടുണ്ടെന്നത് അവരുടെ സമീപകാലത്തെ പ്രകടനങ്ങളിൽ നിന്നും വ്യക്തമാണ്. കഴിഞ്ഞ നാലു മത്സരങ്ങളിൽ മൂന്നിലും റയൽ തോൽക്കുകയായിരുന്നു. മാത്രമല്ല, നാലു മത്സരങ്ങളിലും ഗോൾ നേടാൻ റയൽ മുന്നേറ്റ നിര പരാജയപ്പെടുകയും ചെയ്തു. അതേ സമയം യുവൻറസിനൊപ്പം റെക്കോർഡ് വിജയങ്ങളുമായാണ് റൊണാൾഡോയുടെ തുടക്കം. സീസണിൽ കളിച്ച എല്ലാ മത്സരങ്ങളിലും അവർ വിജയം നേടി