ആ സമനില ഗോളിന്റെ വില എഴുപതു കോടിയിലേറെ, മാനഹാനിയുണ്ടായില്ലെങ്കിലും ധനനഷ്ടം യുണൈറ്റഡിനു ഒഴിവാക്കാനായില്ല

Gambinos Ad
ript>

കഴിഞ്ഞ പ്രീമിയർ ലീഗ് മത്സരത്തിൽ ഏറെ ആഗ്രഹിച്ച ഒരു തിരിച്ചു വരവും വിജയവും തന്നെയാണ് മാഞ്ചസ്റ്റർ യുണെറ്റഡ് സ്വന്തമാക്കിയത്. ന്യൂകാസിലിനെതിരെ രണ്ടു ഗോളുകൾക്ക് ആദ്യ പകുതിയിൽ പുറകിൽ നിന്നതിനു ശേഷം രണ്ടാം പകുതിയിൽ മൂന്നു ഗോൾ തിരിച്ചടിച്ചാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയം നേടിയത്. മാട്ട എഴുപതാം മിനുട്ടിൽ തുടങ്ങി വച്ച ഗോൾവേട്ട മാർഷ്യൽ, സാഞ്ചസ് എന്നിവരാണു പൂർത്തിയാക്കിയത്. എന്നാൽ വിജയത്തിനൊപ്പം മാഞ്ചസ്റ്റർ യുണൈറ്റഡിന് നല്ലൊരു പണച്ചെലവുണ്ടാക്കിയ മത്സരം കൂടിയായിരുന്നു ന്യൂകാസിലിനെതിരെയുള്ളത്. രണ്ടാം പകുതിയിൽ മാർഷ്യൽ നേടിയ സമനില ഗോളാണ് അതിനു കാരണമായത്.

Gambinos Ad

https://twitter.com/worldnewslight/status/1050298619700613120

മാർഷ്യൽ മൊണോക്കോയിൽ നിന്നും മാഞ്ചസ്റ്റർ യുണൈറ്റഡിലെത്തിയ കരാറിലെ ഉടമ്പടി പ്രകാരം താരം ഇരുപത്തിയഞ്ചു ഗോളുകൾ 2018-19 സീസണു മുന്നോടിയായി യുണൈറ്റഡിനു വേണ്ടി പ്രീമിയർ ലീഗിൽ നേടുകയാണെങ്കിൽ എട്ടു ദശലക്ഷം യൂറോയിലധികം ഫ്രഞ്ച് ക്ലബിനു നൽകണം. ഇന്ത്യൻ രൂപയിൽ എഴുപതു കോടിയിലധികം വരുമത്. ന്യൂകാസിലിനെതിരായ രണ്ടാമത്തെ ഗോൾ മാർഷ്യലിന്റെ ഇരുപത്തിയഞ്ചാം പ്രീമിയർ ലീഗ് ഗോളായിരുന്നു. കഴിഞ്ഞ ജനുവരിയിൽ ബേൺലിക്കെതിരെ അവസാനം പ്രീമിയർ ലീഗിൽ വല ചലിപ്പിച്ച് ഇരുപത്തിനാലാം ഗോൾ നേടിയ താരം പിന്നീട് ഇപ്പോഴാണ് ലീഗിൽ ഗോൾ കണ്ടെത്തുന്നത്.

മുപ്പത്തിയഞ്ചു ദശലക്ഷത്തിലധികം യൂറോ ട്രാൻസ്ഫർ തുകയായി നൽകിയാണ് മാർഷ്യലിനെ യുണൈറ്റഡ് മൊണോക്കോയിൽ നിന്നും 2015ൽ ടീമിലെത്തിച്ചത്. എന്നാൽ ഇത്തരം ഉടമ്പടികൾ കൂടി ചേർത്താൽ താരത്തിന്റെ ട്രാൻസ്ഫർ തുക അറുപതു ദശലക്ഷത്തിലധികം യൂറോയോളമായി ഉയരും. ഈ സീസണിനു മുൻപ് ഫ്രാൻസിനു വേണ്ടി മാർഷ്യൽ 25 മത്സരങ്ങൾ കളിച്ചാലും താരം ബാലൺ ഡി ഓർ നേടിയാലും സമാനമായ തുക മാഞ്ചസ്റ്റർ യുണൈറ്റഡ് മൊണാക്കോക്കു നൽകേണ്ടി വരും.