ഫ്രഞ്ച് സൂപ്പര്‍ കപ്പ്; ഒമ്പതാം തവണയും പിഎസ്ജിക്ക്

ഫ്രഞ്ച് സൂപ്പര്‍ കപ്പില്‍ ഒമ്പതാം തവണയും മുത്തമിട്ട് പിഎസ്ജി. ഫൈനലില്‍ റെനീസിനെ 2-1ന് തോല്‍പ്പിച്ചാണ് പിഎ്ജിയുടെ നേട്ടം. എഡിന്‍സന്‍ കവാനി, കെയ്ലിയന്‍ എംബാപ്പ എന്നിവരെ മുന്നില്‍ നിര്‍ത്തി 5-3-2 ഫോര്‍മേഷനില്‍ പിഎസ്ജി ഇറങ്ങിയപ്പോള്‍, 4-2-3-1 ഫോര്‍മേഷനിലാണ് റെനീസ് എത്തിയത്.

തുടക്കത്തില്‍ സമ്പൂര്‍ണ്ണ ആധിപത്യം പുലര്‍ത്തി പിഎസ്ജി കളിച്ചെങ്കിലും റെനീസ് ആദ്യ ഗോളടിച്ചു. ബെഞ്ചമിന്‍ ബൗറിഗ്യൂഡിന്റെ അസിസ്റ്റില്‍ ആഡ്രിയാന്‍ ഹുനുവാണ് 13ാം മിനുട്ടില്‍ ആദ്യ ഗോളടിച്ചത്. രണ്ടാം പകുതിയില്‍ പിഎസ്ജി ശക്തരായി തിരിച്ചെത്തി. 57ാം മിനുട്ടില്‍ കെയ്‌ലിയന്‍ എംബാപ്പ ഗോളടിച്ചു. 73ാമത്തെ മിനുട്ടില്‍ ഡി മരിയ ഗോളടിച്ചു.

പിഎസ്ജി പ്രതിരോധം ശക്തമാക്കിയതോടെ റെനീസ് വീണു. 19 തവണ ഗോള്‍ ശ്രമം നടത്തിയ പിഎസ്ജി 11 തവണയാണ് ഗോളടിക്കാന്‍ ശ്രമിച്ചത്. റെനീസ് ആറ് തവണ മാത്രമാണ് ഗോള്‍ശ്രമം നടത്തിയത്. കളിയില്‍ നെയ്മര്‍ ഇല്ലായിരുന്നെങ്കിലും കിരീടം ഏറ്റുവാങ്ങിയ ശേഷമുള്ള ആഘോഷത്തിലും ഫോട്ടോഷൂട്ടിലും പങ്കെടുത്തു.