അമ്പരപ്പിച്ച് ഇബ്രാഹിമോവിച്ച്, വമ്പന്‍ ക്ലബിലേക്ക് മാസ് എന്‍ട്രി

ഫുട്‌ബോള്‍ ലോകത്തെ അമ്പരപ്പിച്ച് സൂപ്പര്‍ താരം സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച് വീണ്ടും എസി മിലാനില്‍. അമേരിക്കന്‍ ലീഗില്‍ നിന്നാണ് ഇബ്രാഹിമോവിച്ച് അപ്രതീക്ഷിതമായി റൊണാള്‍ഡോ ഉള്‍പ്പെടെയുളളവര്‍ കളിയ്ക്കുന്ന സീരി എയിലേക്ക് കളിക്കാനെത്തുന്നത്.

2010 മുതല്‍ 2012 വരെ മിലാനൊപ്പമായിരുന്ന ഇബ്രാഹിമോവിച്ച് സീസണില്‍ എസി മിലാന്‍ ഏറെ തകര്‍ന്നിരിയ്ക്കുന്ന സമയത്താണ് തിരിച്ചെത്തുന്നത്. ഈ സീസണ്‍ അവസാനം വരെയാണ് ഇബ്രാഹിമോവിച്ചുമായി എസി മിലാന്റെ കരാര്‍.

ഈ സീസണില്‍ സീരി എയില്‍ നിലവില്‍ 11ാം സ്ഥാനത്താണ് എസി മിലാന്‍. അടുത്ത സീസണില്‍ തരംതാഴ്ത്തപ്പെടാതിരിക്കാനുള്ള റെലഗേഷന്‍ പോയിന്റില്‍ നിന്ന് ആഴ് പോയിന്റ് മാത്രം മുകളില്‍.

ഏറ്റവും കൂടുതല്‍ ബഹുമാനിക്കുന്ന ക്ലബിലേക്കും, സ്നേഹിക്കുന്ന മിലാന്‍ നഗരത്തിലേക്കും ഞാന്‍ തിരികെയെത്തുന്നു ഈ സീസണിന്റെ ഗതി മാറ്റാന്‍ ടീം അംഗങ്ങള്‍ക്കൊപ്പം എനിക്ക് സാധ്യമായതെല്ലാം ചെയ്യും” ഇബ്രാഹിമോവിച്ച് പറഞ്ഞു.

എസി മിലാന് വേണ്ടി 85 കളികളില്‍ നിന്ന് 56 ഗോളുകളാണ് ഇബ്രാഹിമോവിച്ച് നേടിയത്. 2010ല്‍ ബാഴ്സയില്‍ നിന്ന് ലോണായാണ് ഇബ്രാഹിമോവിച്ച് എസി മിലാനിലേക്ക് എത്തിയത്. ആ സീസണില്‍ സീരി എ കിരീടം എസി മിലാന്‍ നേടിയതോടെ 2011ല്‍ ഇബ്ര എസി മിലാന്റെ സ്വന്തം താരമായി.