നീ ഒരിക്കലും റൊണാൾഡോയുടെ സെലിബ്രേഷൻ നടത്തരുത് മറിച്ച് ലയണൽ മെസിയുടെ സെലിബ്രേഷൻ നടത്തണം: എയ്ഞ്ചൽ ഡി മരിയ

ലോക ഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങളാണ് അർജന്റീനൻ ഇതിഹാസം ലയണൽ മെസിയും, പോർച്ചുഗൽ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയും. മെസിയെ സംബന്ധിച്ച് അദ്ദേഹം ഫുട്ബോളിൽ ഇനി നേടാനായി ഒരു നേട്ടങ്ങൾ പോലും ബാക്കിയില്ല. എന്നാൽ റൊണാൾഡോയുടെ ജീവിതാഭിലാഷമായ ഫിഫ ലോകകപ്പ് നേടാൻ അദ്ദേഹത്തിന് സാധിച്ചിട്ടില്ല. അടുത്ത 2026 ലോകകപ്പ് കളിക്കാൻ ഇരുവരും ഉണ്ടാകും എന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്.

തങ്ങളുടെ ഫുട്ബോൾ കരിയറിലെ അവസാന ഘട്ടത്തിലൂടെയാണ് രണ്ട് ഇതിഹാസങ്ങളും ഇപ്പോൾ കടന്നു പോകുന്നത്. പക്ഷെ വിരമിക്കാൻ അധികം വർഷങ്ങൾ ഇല്ലെങ്കിലും ഇരുവരും തകർപ്പൻ പ്രകടനമാണ് കാഴ്ച വെക്കുന്നത്. നിലവിൽ യുവ താരങ്ങൾക്ക് മോശമായ സമയമാണ് അവർ കൊടുക്കുന്നതും.

അർജന്റീനൻ ഇതിഹാസം എയ്ഞ്ചൽ ഡി മരിയ ലയണൽ മെസിയുടെയും, ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും സുഹൃത്താണ്. അർജന്റീനയിൽ വെച്ച് യുവ താരം അലജാൻഡ്രോ ഗാർണച്ചയോട് ഒരിക്കലും റൊണാൾഡോയുടെ സെലിബ്രേഷൻ നടത്തരുത് എന്ന് പറഞ്ഞിരുന്നു. അത് വൻ തോതിൽ വിവാദം ആകുകയും ചെയ്തു.

ഏഞ്ചൽ ഡി മരിയ പറയുന്നത് ഇങ്ങനെ:

” എന്റെ ജീവിതത്തിൽ ഞാൻ ഏതെങ്കിലും ഒരു കാര്യം ചെയ്യില്ലെങ്കിൽ അത് ഗോൾ നേടി കഴിഞ്ഞുള്ള റൊണാൾഡോയുടെ സെലിബ്രേഷൻ ആയിരിക്കും. അത് തന്നെയാണ് എനിക്ക് നിന്നോടും പറയാൻ ഉള്ളത്. ഗോൾ നേടി കഴിഞ്ഞ് നീ ലയണൽ മെസിയുടെ സെലിബ്രേഷൻ ആണ് ചെയ്‌യേണ്ടത്, റൊണാൾഡൊയുടേതല്ല” എയ്ഞ്ചൽ ഡി മരിയ പറഞ്ഞു.

Read more