എന്റെ ലോക കപ്പ് റെക്കോഡ് നീ തകർത്തു അല്ലെ, എംബാപ്പെയ്ക്ക് മറുപടി നൽകി പെലെ

ലോക കപ്പ് ആവേശത്തില്‍ നില്‍ക്കുമ്പോള്‍ ഫുട്‌ബോള്‍ ലോകത്തെ ആശങ്കയിലാക്കിയാണ് ബ്രസീല്‍ ഇതിഹാസം പെലെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന വാര്‍ത്ത വരുന്നത്. ഇതിഹാസം സുഖമായി തിരിച്ചുവരും എന്നാണ് ആരാധകർ പറഞ്ഞത്. ഒരു സമയം പെലെ മരിച്ചെന്ന് ഉൾപ്പടെ ഉള്ള വാർത്തകൾ വന്നെങ്കിലും അതിനെ എല്ലാം അതിജീവിച്ച് പെലെ സുഖം പ്രാപിച്ച് വരുകയാണ്. പെലെക്ക് സൗഖ്യം നേർന്ന് രംഗത്ത് എത്തിയതിൽ പ്രമുഖനാണ് എംബാപ്പെ. ഈ ലോകകപ്പിൽ മികച്ച പ്രകടനം നടത്തിവരുന്ന താരത്തെ അഭിനന്ദിച്ച് പെലെ ഇപ്പോൾ വന്നിട്ടുണ്ട്.

പെലെക്കായി പ്രാര്‍ഥിക്കൂ എന്ന് പറഞ്ഞാണ് എംബാപ്പെ ട്വിറ്റ് ചെയ്തത്. ഡിസംബര്‍ മൂന്നിനാണ് എംബാപ്പെ ട്വീറ്റ് ചെയ്തത്. ആശുപത്രി കിടക്കയില്‍ നിന്ന് എംബാപ്പെയ്ക്ക് മറുപടി നല്‍കി ഇന്ന് പെലെ എത്തി. നന്ദി, ലോകകപ്പിലെ എന്റെ മറ്റൊരു റെക്കോര്‍ഡ് കൂടി നീ തകര്‍ത്തത് കാണാനായത് എന്നെ സന്തോഷിപ്പിക്കുന്നു, എന്റെ സുഹൃത്തേ എന്നാണ് പെലെ കുറിച്ചത്.

ലോകകപ്പിൽ ഇതിനോടകം 9 ലോകകപ്പ് ഗോളുകൾ നേടി കഴിഞ്ഞു. ഈ കണക്കിന് ആണെങ്കിൽ പല വലിയ റെക്കോർഡുകളും സൂപ്പർ താരം തകർക്കുമെന്നാണ് ഫുട്ബോൾ ലോകം വിധിയെഴുതുന്നത്.