മെസി ബാഴ്‌സ വിടാനുള്ള യഥാര്‍ത്ഥ കാരണം; കോച്ചുമായുള്ള സംഭാഷണം പുറത്ത്

ബാഴ്‌സലോണയുമായി രണ്ട് പതിറ്റാണ്ടിലേറെക്കാലം നീണ്ടുനിന്ന ബന്ധം സൂപ്പര്‍താരം ലയണല്‍ മെസി അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്ത ഏറെ ഞെട്ടലോടെയാണ് ഫുട്‌ബോള്‍ പ്രേമികള്‍ കേട്ടത്. ക്ലബിന്റെ സമീപകാലത്തെ മോശം പ്രകടനമാണ് ഇത്തരമൊരു നീക്കത്തിന് മെസിയെ പ്രേരിപ്പിച്ചതെന്നാണ് പൊതുവായ വിലയിരുത്തല്‍. എന്നാല്‍ ക്ലബ് വിടാന്‍ ആക്കം കൂട്ടിയത് പുതിയ കോച്ച് റൊണാള്‍ഡ് കോമാനുമായുള്ള പ്രശ്‌നങ്ങളാണെന്നാണ് പുതിയ വിവരം. ഇരുവരും തമ്മിലുള്ള സംഭാഷണം പുറത്തു വന്നിട്ടുണ്ട്.

ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ ബയേണിനോടേറ്റ നാണംകെട്ട തോല്‍വിക്കു പിന്നാലെ ക്ലബ്ബ് പുറത്താക്കിയ ക്വിക് സെറ്റിയനു പകരക്കാരനായാണ് റൊണാള്‍ഡ് കോമാന്‍ എത്തിയത്. മെസിയുമായി കോമാനുമായി കഴിഞ്ഞദിവസം ചര്‍ച്ച നടത്തിയിരുന്നു. മെസിക്ക് ബാഴ്‌സ ടീമിലുള്ള പ്രത്യേക പരിഗണന അവസാനിച്ചുവെന്ന് കോമാന്‍ താരത്തോട് പറഞ്ഞെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ മെസി ക്ലബ്ബ് വിടാനുള്ള താത്പര്യം അറിയിക്കുകയായിരുന്നു.

Ronald Koeman Appointed Netherland Head Coach - Trending Football news

“ഇനി മുതല്‍ മെസ്സിക്ക് ടീമില്‍ പ്രത്യേക അവകാശങ്ങളുണ്ടാവില്ല. തന്നെ ആര്‍ക്കും സ്വാധീനിക്കാന്‍ കഴിയില്ലെന്നും ഇനി മുതല്‍ ടീമിനെ കുറിച്ചു മാത്രം ചിന്തിച്ചാല്‍ മതി.” എന്നും മെസിയോട് കൂമാന്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ട്. പുതിയ പരിശീലകന്റെ വാക്കുകളില്‍ താരം കുപിതനായതായെന്നും ലൂയിസ് സുവരാസിനെ ഒഴിവാക്കാനുള്ള കോമാന്റെ നീക്കത്തിലും മെസി അസംതൃപ്തനായിരുന്നെന്നും, ഇതൊക്കെ ടീം വിടാനുള്ള തീരുമാനത്തിലേക്ക് എത്തിച്ചെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

Messi and Suárez: best friends and best teammates

മെസി തന്റെ നേട്ടങ്ങളെല്ലാം സ്വന്തമാക്കിയതും ബാഴ്‌സയ്‌ക്കൊപ്പമാണ്. 730 മത്സരങ്ങളില്‍ നിന്നായി 634 ഗോളുകള്‍ മെസി നേടി. ബാഴ്‌സ വിടുന്ന മെസി ഏത് ക്ലബിലേയ്ക്കാണെന്ന് പോകുന്നത് എന്നതില്‍ അറിവില്ല. എന്നിരുന്നാലും മെസിയുമായി ദീര്‍ഘകാല ബന്ധമുള്ള പെപ് ഗ്വാര്‍ഡിയോള പരിശീലിപ്പിക്കുന്ന ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ക്ലബ് മാഞ്ചസ്റ്റര്‍ സിറ്റിയാണു സാദ്ധ്യതകളില്‍ മുന്നില്‍. ഫ്രഞ്ച് ക്ലബ് പി.എസ്.ജിയാണു സാദ്ധ്യത കല്‍പ്പിക്കുന്ന മറ്റൊരു ക്ലബ്.