ഐഎസ്എല്‍ നടത്തിപ്പുകാരുടെ 'സംശയം' തീര്‍ത്ത് ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍; ഇന്ത്യയിലെ നമ്പര്‍ വണ്‍ തന്നെ

ഇന്ത്യന്‍ ഫുട്‌ബോളിലെ ഏറ്റവും മികച്ച ആരാധകകൂട്ടം കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ തന്നെയാണോ? ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ ആരാധകര്‍ക്ക് പ്രതികരിക്കാനുള്ള പോസ്റ്റിട്ട നടത്തിപ്പുകാര്‍ക്ക് നിമിഷങ്ങള്‍കൊണ്ട് ഉത്തരം വ്യക്തമായി. സംഗതി പ്രമോഷനാണെങ്കിലും ഒരിഞ്ചു വിട്ടുകൊടുക്കാന്‍ പോയിട്ട് മറ്റു ടീമുകളുടെ ആരാധകരെ നാലയലത്ത് എത്തിക്കാന്‍ പോലും ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ സമ്മതിക്കുന്ന മട്ടില്ല.

നിങ്ങളുടെ പ്രതികരണങ്ങള്‍ കമന്റുകളായി അറിയിക്കൂ എന്ന പോസ്റ്റിനടിയില്‍ ഇനിയും ആര്‍ക്കെങ്കിലും സംശയമോ എന്ന പരിഭവവും ചില ആരാധകര്‍ പ്രകടിപ്പിച്ചപ്പോള്‍ ബെംഗളരൂവിന്റെ വെസ്റ്റ്‌ബ്ലോക്ക് ബ്ലൂസിനെയും മഞ്ഞപ്പടയെയും തമ്മിലടിപ്പിക്കാനുള്ള പരിപാടിയാണോ എന്ന ആശങ്കയും ആരാധകര്‍ പോസ്റ്റിനടിയില്‍ കമന്റ് ചെയ്തു.

കഴിഞ്ഞ മൂന്ന് സീസണുകളിലെ ആരാധകരുടെ എണ്ണം നോക്കിയാല്‍ ചോദ്യത്തിനുള്ള ഉത്തരം കിട്ടുമെന്നും ചിലര്‍ പറയുന്നു.

https://www.facebook.com/IndianSuperLeague/photos/a.312230682286195.1073741828.158120631030535/890521394457118/?type=3&theater