മെസിയെ കിട്ടിയാൽ നീ എന്ത് ചെയ്യും? അര്ജന്റീനക്കാരുടെ കണ്ണിൽ പെട്ടാൽ നീ തീർന്നു; മെസിയെ വെല്ലുവിളിച്ച ബോക്സർക്ക് മറുഭീഷണിയുമായി അർജന്റീനയുടെ ഇതിഹാസം

മെക്‌സിക്കോയിൽ നിന്നുള്ള ലോക ചാമ്പ്യൻ ബോക്‌സറായ സൗലോ കനാലോ അൽവാരസ് ലയണൽ മെസ്സിക്കെതിരെ ഭീക്ഷണി സന്ദേശങ്ങളുടെ ഒരു പരമ്പര ട്വീറ്റ് ചെയ്തത് വാർത്ത ആയിരുന്നു. അർജന്റീനയുടെ ലോക്കർ റൂമിൽ വെച്ച് മെസ്സി ഒരു മെക്സിക്കൻ ജഴ്സിയെ അപമാനിക്കുന്ന രീതിയിൽ ചവിട്ടിയ വീഡിയോ കണ്ടിട്ടാണ് താരത്തിന്റെ പ്രതികരണം. സൂപ്പർ മിഡിൽ വെയ്റ്റ് വിഭാഗത്തിലെ (76 കിലോഗ്രാം) തർക്കമില്ലാത്ത ചാമ്പ്യനാണ് കനേലോ അൽവാരസ് (WBA, WBC, WBO, IBF). ഈ നിമിഷത്തിൽ ഏറ്റവും കൂടുതൽ വരുമാനം നേടിയ ബോക്സർ കൂടിയാണ് അദ്ദേഹം.

അർജന്റീനയുടെ ലോക്കർ റൂമിലെ ആഘോഷങ്ങളുടെ ഒരു വിഡിയോയിൽ , ജേഴ്‌സി ഊരി ആഘോഷം നടത്തിയ മെസ്സിയുടെ തൊട്ടുമുന്നിൽ ഒരു മെക്‌സിക്കൻ ജേഴ്‌സി തറയിൽ ചുരുട്ടി വെച്ചിരിക്കുന്നുത് കാണാമായിരുന്നു. മെക്‌സിക്കൻ താരവുമായുള്ള മത്സരത്തിന് ശേഷം മെക്‌സിക്കൻ ജേഴ്‌സി കൈമാറ്റം ചെയ്‌തതാകാം. മെസ്സി തന്റെ ടീമംഗങ്ങൾക്കൊപ്പം ആടിയും പാടിയും ഇരിക്കുന്നത് വിഡിയോയിൽ കാണാം, അവൻ തന്റെ വലത് ബൂട്ട് മാറ്റാനുള്ള ശ്രമത്തിലാണ് ജേഴ്സി ചവിട്ടുന്ന വീഡിയോ കാണാനായത്.

പിന്നാലെയാണ് അൽവാരസ് മെസി തന്റെ കൺമുമ്പിൽ വന്ന് പെടാതിരിക്കാൻ പ്രാർത്ഥിക്കാൻ പറഞ്ഞത്. മെസിക്ക് എതിരെ ഭീക്ഷണി സന്ദേശം മുഴക്കിയതിന് ലോകത്തിന്റെ പല കോണിൽ നിന്നും വിമർശനം ബോക്‌സർ കേട്ടിരുന്നു. ഇപ്പോഴിത് അർജന്റീനയിൽ നിന്നുള്ള എസ്‌ക്വിൽ മത്യാസ് പറയുന്നത് ഇങ്ങനെ- കനാലോ സുഖമാ ആയിരിക്കുന്നോ? നോക്ക്, മെസ്സിയുമായി വഴക്ക് കൂടുന്നവൻ മുഴുവൻ അര്ജന്റീനക്കാരുമായിട്ടാണ് വഴക്ക് കൂടുന്നതെന്ന് മറക്കേണ്ട.

എന്തയാലും ഭീഷണിക് മറുഭീഷണിയുമായി തങ്ങൾക്കും ആളുണ്ടെന്ന് അര്ജന്റീന ആരാധകർ പറയുന്നു.