'എന്റെ മുന്നില്‍ വന്ന് നില്‍ക്കാന്‍ റെനെയ്ക്ക് ധൈര്യമുണ്ടാകുമോ'

കേരള ബ്ലാസ്റ്റേ്‌ഴ്‌സ് മുന്‍ കോച്ച് റെനെ മ്യൂലന്‍സ്റ്റീന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ബ്ലാസ്റ്റേഴ്‌സ് നായകന്‍ റെനെ മ്യൂലന്‍സ്റ്റീന്‍. സ്‌പോട്‌സ് കീഡയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ജിങ്കന്‍ ആരോപണങ്ങള്‍ക്കെതിരെ ആഞ്ഞടിച്ചത്.

ആരോപണങ്ങള്‍ തന്റെ കുടുംബത്തെ ബാധിച്ചെന്നും ആളുകള്‍ക്ക് തന്നെ കുറിച്ച് ഇപ്പോഴും സംശമുണ്ടെന്നും ജിങ്കന്‍ പറയുന്നു. അതിനാലാണ് വിശദീകരണവുമായി താന്‍ രംഗത്തെത്തുന്നതെന്നും ജിങ്കന്‍ വ്യക്തമാക്കി.

ഗോവയ്‌ക്കെതിരെ മത്സരത്തിന് തൊട്ട് മുമ്പ് റൂമിലെത്തിയ വിനീതാണ് തന്നെ ഈ വാര്‍ത്ത കാണിച്ച് തന്നതെന്നും അന്നേരും താന്‍ പൊട്ടിച്ചിരിക്കുകയാണ് ചെയ്തതെന്നും ജിങ്കന്‍ പറയുന്നു. എന്നാല്‍ വാര്‍ത്ത അതിവേഗം പ്രചരിക്കുകയാണെന്നും ആരോപണങ്ങള്‍ ഫുട്‌ബോള്‍ ലോകത്ത് പരക്കുകയാണെന്നും വിനീത് അറിയിച്ചതായി ജിങ്കന്‍ കൂട്ടിച്ചേര്‍ത്തു.

അതെസമയം ആ വാര്‍ത്ത തന്നെ ബാധിച്ചിരുന്നില്ലെന്നും അങ്ങനെ ബാധിക്കാന്‍ താന്‍ അനുവദിക്കില്ലെന്നും ജിങ്കന്‍ പറയുന്നു. എന്നാല്‍ ഗോവയ്‌ക്കെതിരെ മത്സര ശേഷം അമ്മയെ വിളിച്ചപ്പോള്‍ അവര്‍ ആ വാര്‍ത്ത വായിച്ചതായി മനസ്സിലാക്കിയെന്നും ഇത് അവരെ ഏറെ വിഷമിപ്പിച്ചതായും ജിങ്കന്‍ പറയുന്നു. അമ്മ വേദനിച്ചത് തന്നെയും തളര്‍ത്തിയതായി ജിങ്കന്‍ തുറന്ന് സമ്മതിച്ചു.

” ആ വാര്‍ത്ത എന്റെ കുടുംബത്തെ ബാധിച്ചു. എന്റെ അമ്മയേയും അച്ഛനേയും ബാധിച്ചു. വാര്‍ത്ത വന്ന ദിവസം കളി കഴിഞ്ഞ് ഞാന്‍ അമ്മയെ വിളിച്ചിരുന്നു. അവര്‍ വാര്‍ത്ത വായിച്ചിരുന്നു. എന്നിട്ട് എന്നോട് പറഞ്ഞത് നീ അത്തരക്കാരനല്ലെന്ന് എനിക്കറിയാം എന്നായിരുന്നു.” താരം പറയുന്നു.

“ഈ വാര്‍ത്ത എന്റെ കുടുംബത്തെയും ആരാധകരെയും അടക്കം നന്നായി ബാധിച്ചു. എന്നെ സ്‌നേഹിക്കുന്ന ഏവരേയും വിഷമിപ്പിച്ച കാര്യമാണിത്. ഈ മഞ്ഞക്കടലാണ് എന്നെ ഇന്നു നിങ്ങള്‍ കാണുന്ന ജിങ്കനാക്കി മാറ്റിയത്. അവരെ വഞ്ചിക്കുന്ന രീതിയില്‍ ഒന്നും തന്നെ ചെയ്യാന്‍ എനിക്ക് കഴിയുകയുമില്ല, താരം കൂട്ടിച്ചേര്‍ത്തു

റെനിയോട് വിദ്വേശം ഒന്നും തന്നെ ഇല്ലെന്നും അദ്ദേഹം എന്നും തന്റെ നല്ല സുഹൃത്ത് മാത്രമാണ് എന്നുമാണ് മുന്‍ പരിശീലകനെ കുറിച്ച് ചോദിച്ചപ്പോള്‍ ജിങ്കന്റെ മറുപടി. റെനെ എന്നോട്ട് നേരിട്ട് സംസാരിച്ചിരുന്നെങ്കില്‍ സന്തോഷമായേനെ. എന്റെ മുന്നില്‍ നില്‍കാനുള്ള ധൈര്യം റെനെയ്ക്കുണ്ടാകുമോ, എങ്കില്‍ എനിക്ക് സന്തോഷമായിരുന്നേനെ ജിങ്കന്‍ കൂട്ടിച്ചേര്‍ത്തു.