ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ ലൈനപ്പായി; യൂറോപ്യന്‍ മൈതാനങ്ങളില്‍ ഇനി തീ പാറും ദിനങ്ങള്‍

ആരാകും യൂറോപ്പില്‍ ഇക്കുറി രാജാക്കന്മാരാവുക. കഴിഞ്ഞ മൂന്ന് തവണ തുടര്‍ച്ചയായി കിരീടം നേടിയ റയല്‍ മാഡ്രിഡിന് ശേഷം ആരാകും കപ്പില്‍ മുത്തമിടുക. ബാഴ്‌സലോണ, യുവന്റസ്, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, മാഞ്ചസ്റ്റര്‍ സിറ്റി, ലിവര്‍പൂള്‍, ടോട്ടന്‍ഹാം, എഫ്‌സി പോര്‍ട്ടോ, അയാക്‌സ് എന്നീ ടീമുകളാണ് ക്വാര്‍ട്ടര്‍ ഫൈനലില്‍ മാറ്റുരയ്ക്കുന്നത്.

ഏപ്രില്‍ ഒന്‍പതിനാണ് ആദ്യ പാദ പോരാട്ടങ്ങള്‍. റയല്‍ മാഡ്രിഡിനെ നാണംകെടുത്തി എത്തുന്ന അയാക്‌സും സൂപ്പര്‍ താരം റൊണാള്‍ഡോയുടെ മികവില്‍ എത്തുന്ന യുവന്റസും തമ്മിലാണ് ആദ്യ ക്വാര്‍ട്ടര്‍ ഫൈനല്‍. ഡോര്‍ട്ട്മുണ്ടിനെ തോല്‍പ്പിച്ചെത്തുന്ന ടോട്ടന്‍ഹാമും ഷാല്‍ക്കയെ വമ്പന്‍ സ്‌കോറിന് തോല്‍പ്പിച്ചെത്തുന്ന സിറ്റിയും തമ്മില്‍ മത്സരിക്കും.

ബാഴ്‌സലോണയും മാഞ്ചസ്റ്റര്‍ യുണൈറ്റഡും തമ്മിലുള്ള മത്സരമാണ് ക്വാര്‍ട്ടര്‍ ഫൈനലിലെ ഏറ്റവും തീ പാറും പോരാട്ടം. ലിവര്‍പൂളിന് പോര്‍ട്ടോയാണ് എതിരാളികള്‍.

ഏപ്രില്‍ 16നാണ് രണ്ടാം പാദം.