രണ്ടു മാസത്തിന് ശേഷം മെസ്സി ഗോളടിച്ചു ; ഈ സീസണില്‍ ഫ്രഞ്ച്് ലീഗില്‍ താരമടിച്ചത് രണ്ടുഗോള്‍

ഈ സീസണില്‍ ഫുട്‌ബോള്‍ സൂപ്പര്‍താരം ലിയോണേല്‍ മെസ്സിയുടെ രണ്ടാമത്തെ ഗോള്‍ കണ്ട മത്സരത്തില്‍ പിഎസ്ജിയ്ക്ക് ജയം. ഫ്രഞ്ച് ലീഗ് വണ്ണില്‍ 5-1 നായിരുന്നു പിഎസ്ജിയുടെ വിജയം. ഈ ജയത്തോടെ 13 പോയിന്റിന്റെ വ്യത്യാസത്തില്‍ പിഎസ്ജി ഏറെ മുമ്പോട്ട് പോയി.

ഡാനിലോയുടെ ഇരട്ടഗോളുകള്‍ക്ക് പുറമേ കിംബെംബേ, എംബാപ്പേ് എന്നിവരാണ സകോര്‍ ചെയ്തത്. 38 ാം മിനിറ്റിലായിരുന്നു മെസ്സിയുടെ ഗോള്‍ വന്നത്. ഈ സീസണില്‍ ഗോള്‍ കണ്ടെത്താന്‍ പാടുപെടുന്ന മെസ്സി 13 മത്സരങ്ങളില്‍ നേടിയ രണ്ടാമത്തെ ഗോളായിരുന്നു ഇത്.

കഴിഞ്ഞയാഴ്ച ഫ്രഞ്ച് കപ്പില്‍ നീസിനോട് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോറ്റതിന് ശേഷമാണ് പിഎസ്ജി വീണ്ടും കളത്തിലിറങ്ങിയത്. കഴിഞ്ഞ നവംബറില്‍ നാന്റസിനെതിരേ നേടിയതായിരുന്നു മെസ്സിയുടെ ആദ്യഗോള്‍. അതേസമയം ചാംപ്യന്‍സ് ലഗില്‍ അഞ്ചുകളികളില്‍ അഞ്ചുഗോളുകള്‍ ടേി.