ഇതുകൊണ്ടാണ് മെസിയെ എല്ലാവരും ഇഷ്ടപ്പെടുന്നത്, അയാൾ കളത്തിന് പുറത്തും സിമ്പിൾ; വീഡിയോ ഏറ്റെടുത്ത് ഫുട്ബോൾ ലോകം

ഓസ്‌ട്രേലിയയ്‌ക്കെതിരായ 2-1 വിജയത്തിൽ നിർണായക പങ്ക് വഹിക്കാനും ടീമിനെ ക്വാർട്ടർ ഫൈനലിലേക്ക് നയിക്കാനും ലയണൽ മെസ്സി തന്റെ ക്ലാസ്സിക്കൽ ടച്ച് ഒരിക്കൽക്കൂടി ലോകത്തിന് മുന്നിൽ കാണിച്ച് കൊടുത്തു. തന്റെ കരിയറിലെ 1,000-ാം മത്സരത്തിൽ മെസ്സിയുടെ 789-ാം ഗോൾ നേടിയ താരം റെക്കോർഡ് ബുകളിലേക്ക് മറ്റൊരു നേട്ടം കൂടി എഴുതിച്ചേർത്തു. അടുത്ത മത്സരത്തിൽ ശക്തരായ ഹോളണ്ടാണ് അർജന്റീനയുടെ എതിരാളികൾ.

ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച വ്യക്തിഗത പ്രകടനം തന്നെയാണ് മെസി നടത്തിയത് എന്നാണ് ഫുട്ബോൾ പണ്ഡിതന്മാർ പറയുന്നത്.  ഈ ലോകകപ്പിൽ ഇതുവരെ മെസി മൂന്ന് ഗോളുകൾ നേടിക്കഴിഞ്ഞു. കളം നിറഞ്ഞ് കളിച്ച മെസിയുടെ മത്സരശേഷമുള്ള റിയാക്ഷന് ഇപ്പോൾ വൈറൽ ആയിരിക്കുകയാണ്.

ഭാര്യയും മക്കളും (തിയാഗോ, മറ്റെയോ, സിറോ) തന്റെ ആദ്യ പകുതിയിലെ ഗോൾ ആഘോഷിക്കുന്നതിന്റെ വീഡിയോ മാധ്യമപ്രവർത്തകൻ കാണിച്ചു. അദ്ദേഹത്തിന്റെ പ്രതികരണം അമൂല്യമായിരുന്നു.

എന്തായാലും തന്റെ അവസാന ലോകകപ്പിൽ കളം നിറഞ്ഞ് കളിക്കുന്ന മെസിയെ തന്നെയാണ് നമ്മൾ കാണുന്നത്.