ആറ് വര്‍ഷമായി ബ്ലാസ്‌റ്റേഴ്‌സ് ദുര്‍ബലരും പരിഹാസ്യരുമായിരുന്നു, എന്നാല്‍ ഈ സീസണില്‍ അവര്‍ ഒരു ടീം ആണ്

 

ഷാമില്‍ അനു

കേരള ബ്ലാസ്റ്റേഴ്‌സിന്റെ കളി കാണുമ്പോഴൊക്കെ കീ സ്റ്റാറ്റ്‌സ് ആയി കാണിക്കുന്ന കാര്യമാണ് 2016 ലാണ് അവസാനമായി സെമിയില്‍ കേറാന്‍ സാധിച്ചതെന്ന്..

ആറ് വര്‍ഷമായി നമ്മളൊരു ചാലഞ്ച് പോലുമല്ലാതെ, ദുര്‍ബലരായി പരിഹാസ്യരായി ഓരോ സീസണും അവസാനിപ്പിക്കാറുള്ളത്..! സീസണ്‍ പകുതിക്കപ്പുറം ഒരു ടീം കെമിസ്ട്രി പോലും ബില്‍ഡ് ചെയ്യാന്‍ പറ്റാതെ ആദ്യം നിയമിച്ച പരിശീലകന്‍ പയ്യേ തടിയൂരും.. പിന്നേ വല്ല കോച്ചിനേയും കൊണ്ട് വന്ന് സീസണങ്ങ് തീര്‍ത്ത് തരും.. അതിനിടയിലൊരു പറ്റം ഹ്യുമിലിയേഷന്‍സും ..

പക്ഷേ ഈ സീസണ്‍.., ഈ സീസണ്‍ ബ്ലാസ്റ്റേഴ്‌സ് ഒരു ടീം ആണ്.. മനോഹരമായി ഒഫന്‍സീവ് ഫുട്ട്‌ബോള്‍ കളിക്കുന്ന കൃത്യമായി ഡിഫെന്‍സ് മെയിന്റെയിന്‍ ചെയ്യുന്ന, മൈന്‍ഡ് ഗെയിമിലൊക്കെ സുപ്പീരിയറായൊരു പെര്‍ഫെക്റ്റ് സ്‌ക്വാഡിനേയാണ് ഇവാന്‍ സൃഷ്ട്ടിച്ചെടുത്തിരിക്കുന്നത്..

സന്തോഷം മാത്രം, ഇനി സില്‍വര്‍ വെയറുകളില്ലെങ്കിലും ഈ സീസണില്‍ ഇവാന്റെ പ്രയത്‌നത്തിന് ഹൃദയത്തില്‍ നിന്ന് നന്ദി പറയുന്നൂ.. നന്ദി ഇവാന്‍..

 

കടപ്പാട്: സ്പോര്‍ട്സ് പാരഡിസോ ക്ലബ്