മെസി റോണോയ്ക്ക് വോട്ട് നല്‍കി. എന്നാല്‍ ക്രിസ്റ്റ്യാനോ ചെയ്തത്

ലോക ഫുട്‌ബോളറായി ആറാം തവണയും ലയണല്‍ മെസിയെ തിരഞ്ഞെടുക്കപ്പെട്ട ചടങ്ങില്‍ മറ്റൊരു സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അഭാവം ശ്രദ്ധേയമായിരുന്നു. റൊണാള്‍ഡോയെ മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളിയാണ് മെസി ഈ നേട്ടം സ്വന്തമാക്കിയത്.

വോട്ടെടുപ്പിലൂടെയാണ് ഫിഫ ബെസ്റ്റ് പുരസ്‌കാരം നല്‍കുന്നത്. ദേശീയ ടീം നായകന്‍മാര്‍ക്കും പരിശീലകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമാണ് വോട്ട് ചെയ്യാനുള്ള അവസരം. പുരസ്‌കാരം ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ ആരെല്ലാം ആര്‍ക്കൊക്കെയാണ് വോട്ട് ചെയ്തതെന്ന് വ്യക്തമായിരിക്കുകയാണ് ഇപ്പോള്‍.

പുരസ്‌കാര ജേതാവായ ലയണല്‍ മെസി മികച്ച മൂന്ന് താരങ്ങളായി വോട്ട് ചെയ്തത് സാദിയോ മാനെ, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ഡി ജോങ് എന്നിവരെയാണ്. എന്നാല്‍ മെസി റൊണാള്‍ഡോയ്ക്ക് വോട്ട് ചെയ്തെങ്കില്‍ തിരിച്ച് റൊണാള്‍ഡോ മികച്ച മൂന്ന് താരങ്ങളെ വോട്ട് ചെയ്തതില്‍ മെസി ഇല്ല.

റൊണാള്‍ഡോയുടെ വോട്ട് യുവന്റസിലെ സഹ താരമായ മത്യാസ് ഡി ലിറ്റ്, ഡി ജോങ്, എംബാപ്പെ എന്നിവര്‍ക്കാണ്. വാന്‍ ഡെയ്ക്കാകട്ടെ മെസി, ലിവര്‍പൂളിലെ സഹ താരങ്ങളായ മുഹമ്മദ് സല, മാനെ എന്നിവര്‍ക്കാണ് വോട്ട് ചെയ്തിരിക്കുന്നത്.

Read more

46 പോയിന്റുകള്‍ നേടിയാണ് മെസി ഇത്തവണ പുരസ്‌കാരം സ്വന്തമാക്കിയിരിക്കുന്നത്. രണ്ടാം സ്ഥാനത്ത് വാന്‍ ഡെയ്ക്കാണ്. താരത്തിന് 38 പോയിന്റുകള്‍. റൊണാള്‍ഡോ മൂന്നാം സ്ഥാനത്ത്. 36 പോയിന്റുകളാണ് പോര്‍ച്ചുഗല്‍ നായകന് ലഭിച്ചത്.