ചറപറ സിക്‌സറുകളുമായി നരെയ്‌ന്റെ സംഹാര താണ്ഡവം: ഫോം തിരിച്ചെടുത്ത് സൂപ്പര്‍ താരം

Gambinos Ad

ആരാധകരെ അമ്പരപ്പിക്കുന്ന ബാറ്റിങ് പ്രകടനവുമായി വെസ്റ്റന്‍ഡീസ് താരം സുനില്‍ നരെയ്ന്‍. ഗ്ലോബല്‍ ട്വന്റി20 കാനഡ ക്രിക്കറ്റ് ലീഗില്‍ മോണ്‍ട്രിയല്‍ ടൈഗേഴ്‌സിന് വേണ്ടി ബാറ്റേന്തിയ താരം 25 ബോൡ നിന്ന് ഒന്‍പത് സിക്‌സറുകള്‍ പായിച്ച് 61 റണ്‍സെടുത്താണ് വെസ്റ്റന്‍ഡീസ് ബി ടീമിനെതിരായ മത്സരത്തില്‍ സ്വന്തം ടീമിനെ ആറ് വിക്കറ്റിന് ജയിപ്പിച്ചത്.

Gambinos Ad

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മികച്ച ട്ടേം കരസ്ഥമാക്കി നാട്ടിലേക്ക് മടങ്ങിയ താരത്തിന് അതിന് ശേഷം ബാറ്റിങ്ങില്‍ തിളങ്ങാന്‍ സാധിച്ചിരുന്നില്ല. ഇന്നലെ നടന്ന മത്സരത്തില്‍ എതിര്‍ടീം ബൗളര്‍മാരെ തലങ്ങും വിലങ്ങും പ്രഹരിച്ച് താരം തന്റെ ഫോമിലേക്ക് തിരിച്ചെത്തി. കാനഡ ടി20 ലീഗില്‍ ഇതിന് മുന്‍പ് കളിച്ച അഞ്ച് മത്സരങ്ങളില്‍ ഒരിക്കല്‍പ്പോലും 30 റണ്‍സിന് മുകളില്‍ നേടാന്‍ കഴിയാതിരുന്ന നരൈന്‍ പക്ഷേ ആ നിരാശയെല്ലാം മറികടക്കുന്ന ഇന്നിംഗ്‌സായിരുന്നു ഇന്നലെ 244 എന്ന സ്‌ട്രൈക്ക് റേറ്റുമായി കൊടുങ്കാറ്റായ നരെയ്ന്‍ തന്റെ സ്‌കോറിലെ 58 റണ്‍സുകളും നേടിയ ബൗണ്ടറിയിലൂടെയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത വെസ്റ്റന്‍ഡീസ് ബി ടീം ഉയര്‍ത്തിയ 163 റണ്‍സിന്റെ വിജയലക്ഷ്യം 17.3 ഓവറില്‍ മോണ്‍ട്രിയല്‍ മറികടക്കുകയായിരുന്നു.