സെര്‍ജിയോ റാമോസിന് ചരിത്ര നേട്ടം

റയല്‍ മഡ്രിഡിന്റെ നായകനും പ്രതിരോധതാരവുമായ സെര്‍ജിയോ റാമോസിന് ചരിത്രനേട്ടം. ലെവന്റെക്കെതിരായ മത്സരത്തില്‍ ഗോളടിച്ചുകൊണ്ടാണ് റാമോസ് പുതിയ റിക്കാര്‍ഡ് കരസ്ഥമാക്കിയത്.

ലെവന്റെക്കെതിരായി ഗോളോടെ തുടര്‍ച്ചായി 14 ലാ ലിഗ സീസണുകളില്‍ ഗോള്‍ നേടുന്ന ആദ്യ പ്രതിരോധതാരമെന്ന നേട്ടമാണ് റാമോസ് സ്വന്തമാക്കിയിരിക്കുന്നത്. മത്സരത്തിന്റെ പതിനൊന്നാം മിനിറ്റില്‍ ടോണി ക്രൂസ് എടുത്ത കോര്‍ണറിന് ഹെഡറിലൂടെയാണ് റാമോസ് ഗോള്‍ നേടിയത്. ലാ ലിഗയില്‍ റാമോസിന്റെ 50-ാം ഗോള്‍ കൂടിയായിരുന്നു ഇത്.

Read more

സമനില വഴങ്ങിയതോടെ 21 കളികളില്‍ നിന്ന് 39 പോയിന്റുള്ള റയല്‍ നാലാം സ്ഥാനത്താണ്. ഇതോടെ ഒന്നാംസ്ഥാനത്തുള്ള ബാഴ്സയുമായി 18 പോയന്റിന് പിറകിലായി റയല്‍.