ബ്ലാസ്‌റ്റേഴ്‌സിന് കനത്ത തിരിച്ചടി; ജിങ്കന് കളി നഷ്ടമാകും

ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിന് വമ്പന്‍ തിരിച്ചടി. ക്യാപ്റ്റന്‍ സന്ദേശ് ജിംഗന് അടുത്ത മത്സരം കളിക്കാനാകില്ല. പൂനെയ്ക്കെതിരേ അറുപത്തൊന്നാം മിനിറ്റില്‍ മാഴ്സെലീഞ്ഞോയെ ഫൗള്‍ ചെയ്തതിനാണ് റഫറി മഞ്ഞക്കാര്‍ഡ് നല്കിയത്.ലീഗ് ഘട്ടത്തില്‍ നാലു മഞ്ഞക്കാര്‍ഡ് വാങ്ങിയാല്‍ അടുത്ത കളിയില്‍ കളിക്കാരന്‍ പുറത്തിരിക്കണം.

എന്നാല്‍ കളിയില്‍ ഇഞ്ചുറി ടൈമില്‍ മലയാളി താരം സി.കെ വിനീത് നേടിയ ഐതിഹാസിക ഗോളിലൂടെ പുനെയെ തകര്‍ത്തെറിഞ്ഞ് കേരള ബ്ലാസ്റ്റേഴ്സ്. 93-ാം മിനുറ്റില്‍ വിനീത് നേടിയ സൂപ്പര്‍ ഗോളില്‍ 2-1നായിരുന്നു മഞ്ഞപ്പടയുടെ വിജയം. ആദ്യ പകുതി ഗോള്‍രഹിത സമനിലയിലായപ്പോള്‍ മൂന്ന് ഗോളുകളും രണ്ടാം പകുതിയിലായിരുന്നു. അവസ്മരണീയ വിജയത്തോടെ കേരള ബ്ലാസ്റ്റേഴ്സ് സീസണില്‍ സെമി പ്രതീക്ഷ നിലനിര്‍ത്തി.

ഇഞ്ചുറി ടൈമില്‍ മലയാളി താരം സി.കെ വിനീത് നേടിയ ഐതിഹാസിക ഗോളിലൂടെ പുനെയെ തകര്‍ത്തെറിഞ്ഞ് കേരള ബ്ലാസ്റ്റേഴ്‌സ്. 93-ാം മിനുറ്റില്‍ വിനീത് നേടിയ സൂപ്പര്‍ ഗോളില്‍ 2-1നായിരുന്നു മഞ്ഞപ്പടയുടെ വിജയം. ആദ്യ പകുതി ഗോള്‍രഹിത സമനിലയിലായപ്പോള്‍ മൂന്ന് ഗോളുകളും രണ്ടാം പകുതിയിലായിരുന്നു. അവസ്മരണീയ വിജയത്തോടെ കേരള ബ്ലാസ്റ്റേഴ്‌സ് സീസണില്‍ സെമി പ്രതീക്ഷ നിലനിര്‍ത്തി.

ബ്ലാസ്റ്റേഴ്‌സിന് ആദ്യ ഗോള്‍.ജാക്കി ചാന്ത് സിംഗ് 57-ാം മിനിറ്റില്ാണ് കേരളത്തിന് വേണ്ടി ഗോള്‍ കണ്ടെത്തിയത്.

ആദ്യ പകുതിയില്‍ പുണെ സിറ്റിയും ബ്ലാസ്റ്റേഴസും വിരസമായ മത്സരമാണ് കാഴ്ച്ചവെച്ചത്. ഇരുടീമുകളും ഗോള്‍ നേടാതെയാണ് ആദ്യ പകുതി അവസാനിച്ചത്

എമിലാനോ അല്ഫാരോ ആണ് പൂണൈയ്ക്കു വേണ്ടി ഗോള്‍ കണ്ടെത്തിയത്. പെനാല്‍റ്റിയിലൂടെയാണ് പൂണൈ ഗോള്‍ കണ്ടെത്തിയത്.