പുതിയ സ്‌ക്വാഡിന് അവസരം കൊടുക്കാനുള്ള ടിറ്റെയുടെ ആത്മവിശ്വാസത്തിന് കൊടുക്കാം സല്യൂട്ട്, തോറ്റാലും കാനറി ആരാധകർ നിരാശരല്ല

വമ്പന്മാരായ ബ്രസീലിനെ തോൽപ്പിച്ച സന്തോഷത്തിൽ കാമറൂൺ ടീമിന് സന്തോഷത്തോടെ മടങ്ങാം. ​ഗ്രൂപ്പ് ജിയിലെ അവസാന പോരാട്ടങ്ങളിൽ ബ്രസീലിന്റെ വിജയ സ്വപ്നങ്ങളെ കരിച്ച് കാമറൂൺ എതിരില്ലാത്ത ഒരു ​ഗോളിന്റെ വിജയമാണ് സ്വന്തമാക്കിയത്. ക്വാർട്ടർ നേരത്ത തന്നെ ഉറപ്പിച്ചാൽ രണ്ടാം നിര ടീമുമായി ഇറങ്ങിയ ബ്രസീലിന് പണി കിട്ടുന്ന കാഴ്ചയാണ് ഫലം വന്നപ്പോൾ കണ്ടത്. എന്തിരുന്നാലും ദുർബലരായ എതിരാളികൾ എന്ന് കരുതിയ എതിരാളികൾ ബ്രസീലിന്റെ തുടർച്ചയായ 3 ആം ജയം എന്ന സ്വപ്നം തകർത്തു.

ഇഞ്ചുറി ടൈമിലാണ് കാമറൂൺ കാനറികളുടെ ചിറകരിഞ്ഞ ​ഗോൾ സ്വന്തമാക്കിയത്. നായകൻ വിൻസെന്റ് അബൂബക്കറിന്റെ ഹെഡർ ഗോളിൽ വിജയം വരുന്നത്. എന്തിരുന്നാലും ഒന്നാം സ്ഥാനക്കാരായി അടുത്ത
ഓൾ റെഡി പ്രീക്വാർട്ടർ ഉറപ്പിച്ച ടീം . സൈഡ് ബെഞ്ചിൽ ഇരിക്കുന്നവർക്ക് അവസരംനൽകി യു ബ്രസീൽ പരീക്ഷണം ഒരു ഗോളിൽ ഒതുങ്ങിയത് കൊണ്ട് ഒന്നാം സ്ഥാനം നഷ്ടമായില്ല എന്ന് പറയാം

ബ്രസീൽ ആരാധകർ പറയുന്നത്

പുതിയതാരങ്ങളെ വളർത്താൻ നോക്കും. അതിൽ തോൽവിക്കും ജയത്തിനും വലിയ കാര്യമില്ല. അല്ലാതെ പുതിയ കളിക്കാർക്ക് അവസരം കൊടുക്കാതെ സീനിയേഴ്സ് അല്ല വേണ്ടത്. ഗോളി അടക്കം മുഴുവനും ടീമും ചെയ്ഞ്ച് ചെയ്താണ് ഇന്നലെ കളിച്ചത്.

Read more

എന്ത് തന്നെ ആയാലും അടുത്ത കാലത്ത് ബ്രസീൽ തന്നെ നല്ല മാർജിനിൽ തോൽപ്പിച്ച ദക്ഷിണ കൊറിയയാണ്‌ അടുത്ത റൗണ്ടിൽ ബ്രസീലിന്റെ എതിരാളികൾ.