വമ്പന്‍ ഓഫര്‍, സഹലിനെ റാഞ്ചാന്‍ ഈ ക്ലബ്

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ മലയാളി ക്ലബ് കേരള ബ്ലാസറ്റേഴ്സിന്റെ മലയാളി സൂപ്പര്‍ താരം സഹല്‍ അബ്ദുസമദ് ബ്ലാസ്റ്റേഴ്സ് വിട്ടേക്കുമെന്ന് റിപ്പോര്‍ട്ട്. കൊല്‍ക്കത്തന്‍ ക്ലബ് എടികെയിലേക്കാണ് സഹല്‍ പോകുന്നതെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. വിവിധ ബംഗാളി മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഐഎസ്എല്‍ വിജയികളായ എ ടി കെ കൊല്‍ക്കത്തന്‍ കരുത്തരായ മോഹന്‍ ബഗാനുമായി ലയിച്ചതോടെ വലിയ ട്രാന്‍സ്ഫറുകള്‍ക്കാണ് കളമൊരുങ്ങുന്നത്. ഇതില്‍ സഹല്‍ ഉള്‍പ്പെടുമോയെന്നാണ് മലയാളി ഫുട്ബോള്‍ ലോകം ഉറ്റുനോക്കുന്നത്.

ഈ കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേഴ്സില്‍ സഹലിന് അവസരങ്ങള്‍ കുറവായിരുന്നു എങ്കിലും അടുത്ത സീസണിലും സഹലിനെ ബ്ലാസ്റ്റേഴ്സ് നിലനിര്‍ത്തിയിരുന്നു. സഹല്‍ ബ്ലാസ്റ്റേഴ്സ് ഉപേക്ഷിക്കില്ലെന്ന് തന്നെയാണ് അധികൃതര്‍ കരുതുന്നത്.

സഹലിന്റെ കേരള ബ്ലാസ്റ്റേഴ്സ് കരാര്‍ 2023 വരെ ഉണ്ട്. അതുകൊണ്ട് തന്നെ കേരള ബ്ലാസ്റ്റേഴ്സ് വില്‍ക്കാന്‍ തീരുമാനിച്ചാല്‍ അല്ലാതെ സഹലിനെ ആര്‍ക്കും ടീമില്‍ എടുക്കാന്‍ ആവില്ല.