കളിക്കാര്‍ക്കായി ചെലവഴിച്ചത് 200 കോടി രൂപ, 13 പരിശീലകര്‍, 21 കപ്പുകള്‍ ; ചെല്‍സി അബ്രമോവിക് വില്‍ക്കുന്നു, വില 300 കോടി

റഷ്യ ഉക്രെയിനെ ആക്രമിച്ചതോടു കൂടി അപ്രതീക്ഷിത പ്രതിസന്ധി നേരിടേണ്ടി വന്നിരിക്കുന്നത്് ഇംഗ്‌ളീഷ് പ്രീമിയര്‍ ലീഗ് മുന്‍ ചാംപ്യന്മാരായ ചെല്‍സിയാണ്. റഷ്യയുടെ ആക്രമണത്തെ നാറ്റോ രാജ്യങ്ങള്‍ എതിര്‍ക്കുന്ന സാഹചര്യത്തില്‍ ചെല്‍സിയുടെ ഉടമയായ റഷ്യന്‍ കോടീശ്വരന്‍ റോമാന്‍ അബ്രമോവിക്കിന്റെ ബ്രിട്ടനിലെ ബിസിനസിനെ കൂടി പ്രശ്‌നം ബാധിച്ചതോടെ അദ്ദേഹം ക്ലബ്ബ് വില്‍ക്കാനൊരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്. 19 വര്‍ഷത്തെ ബന്ധം അവസാനിപ്പിക്കാന്‍ അബ്രമോവിക് തീരുമാനിച്ചതോടെ ആരാധകരും കളിക്കാരും ആശങ്കയിലാണ്.

ഫോബ്‌സ് മാസിക കണക്കാക്കിയിരിക്കുന്ന വിവരം അനുസരിച്ച് 10 ബില്യണ്‍ പൗണ്ട്്് (ഏകദേശം 1015414000000 ഇന്ത്യന്‍ രൂപ) ആസ്തിയുള്ള അബ്രമോവിക്കിന് കീഴിലെ രണ്ടു ദശാബ്ദക്കാലത്താണ് ചെല്‍സി യൂറോപ്പിലെ ആരേയും വെല്ലുവിളിക്കാന്‍ പാകത്തിലുള്ള ക്ലബ്ബിലേക്ക് വളര്‍ന്നത്. നിലവില്‍ ക്ലബ്ബിന്റെ മൂല്യം 3 ബില്യണ്‍ പൗണ്ടാണ് (ഏകദേശം 304624200000 രൂപ). ഏകദേശം 2 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള സ്വിസ് ബിസിനസുകാരന്‍ ഹാന്‍സ് ജോര്‍ജ്ജ് വൈസും കണക്റ്റിക്കട്ടിലെ ഗ്രീന്‍വിച്ച് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എല്‍ഡ്രിഡ്ജ് ഇന്‍ഡസ്ട്രീസ് എന്ന ഹോള്‍ഡിംഗ് കമ്പനിയുടെ സഹസ്ഥാപകനും ചെയര്‍മാനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും കണ്‍ട്രോളിംഗ് അംഗവുമായ അമേരിക്കന്‍ വ്യവസായിയും നിക്ഷേപകനുമായ ടോഡ് ബോലിയുമാണ് ക്ലബ്ബിനായി രംഗത്തുള്ളത്.

ക്ലബ്ബിന് 140 ദശലക്ഷം പൗണ്ട് (ഏകദേശം 14215796000 ഇന്ത്യന്‍ രൂപ) മൂല്യമുള്ളപ്പോള്‍ 2003 ലായിരുന്നു അബ്രമോവിക് ചെല്‍സി വാങ്ങിയത്. അതിന് ശേഷം ക്ലബ്ബിലേക്ക് മികച്ച കളിക്കാരെ അബ്രമോവിക്ക് കൊണ്ടുവന്നു. 2.1 ബില്യണ്‍ പൗണ്ട് (ഏകദേശം 213236940000 രൂപ) ആയിരുന്നു കളിക്കാര്‍ക്കായി അബ്രമോവിക് ചെലവിട്ടത്. ദിദിയന്‍ ദ്രോഗ്ബ മുതല്‍ ഈദന്‍ ഹസാഡും ലൂക്കാക്കുവും വരെ അനേകം സൂപ്പര്‍താരങ്ങള്‍ ക്ലബ്ബിലെത്തി. 98 ദശലക്ഷം പൗണ്ടിന് (ഏകദേശം 9951057200 ഇന്ത്യന്‍ രൂപ) ടീമില്‍ എത്തിച്ച ലൂക്കാക്കുവാണ് അബ്രമോവിക്കിന്റെ ഉടമസ്ഥതയില്‍ നടന്ന ഏറ്റവും വലിയ സൈനിംഗ്. ഇതേ വിലയ്ക്ക് റയല്‍ മാഡ്രിഡിന് വിറ്റ ഈഡന്‍ ഹസാഡ്, അതലറ്റിക്കോയ്ക്ക് 58 ദശലക്ഷം പൗണ്ടിന് (ഏകദേശം 5889401200.00 രൂപ) വിറ്റ മൊറാട്ടയും ഉള്‍പ്പെടെ കളിക്കാരെ നടത്തിയ വില്‍പ്പനയിലൂടെ 1.16 ബില്യണ്‍ പൗണ്ട് (ഏകദേശം 1624662400000.00 ഇന്ത്യന്‍ രൂപ) ക്ലബ്ബ് നേടുകയും ചെയ്തു.

ജോസ് മൊറീഞ്ഞോയും ഗസ് ഹിഡിങ്കും ലൂയി ഫിലിപ്പെ സ്‌കൊളാരിയും നിലവിലെ പരിശീലകന്‍ തോമസ് ടുഷേലും വരെ 13 പരിശീലകര്‍ അബ്രമോവികിന്റെ കാലത്ത് ടീമില്‍ വന്നുപോയി. പ്രീമിയര്‍ ലീഗില്‍ അ്ചു തവണ കപ്പടിച്ച ചെല്‍സി മൊത്തം 21 കിരീടം ഈ കാലയളവില്‍ നേടി. വിവിധ മത്സരങ്ങളിലായി 1500 പോയിന്റും സ്വന്തമാക്കി. 709 കളികളില്‍ 432 കളികള്‍ ജയിച്ചപ്പോള്‍ 153 കളികള്‍ സമനിലയിലായി. 124 കളികളിലായിരുന്നു തോറ്റത്. നേടിയ 21 കപ്പുകളില്‍ 19 എണ്ണവും മേജര്‍ കിരീടങ്ങളായിരുന്നു. ചാംപ്യന്‍സ് ലീഗ്, യൂറോപ്പാ ലീഗുകളും കമ്യൂണിറ്റി ഷീല്‍ഡും രണ്ടു തവണ വീതം. യുവേഫാ സൂപ്പര്‍കപ്പും ഫിഫാ ക്ലബ്ബ് വേള്‍ഡ് കപ്പും ഓരോ തവണ വീതം. എഫ് എ കപ്പും പ്രീമിയര്‍ ലീഗ് കിരീടവും അഞ്ചുതവണ നേടിയപ്പോള്‍ ലീഗ് കപ്പില്‍ മൂന്ന് തവണയും ടീം കപ്പുയര്‍ത്തി. കഴി്ഞ്ഞ മാസമായിരുന്നു ക്ലബ്ബ് വേള്‍ഡ് കപ്പില്‍ ചെല്‍സി ആദ്യമായി കിരീടം നേടിയത്.